X

ചൈനീസ് പതാകയുമായി കശ്മീരിലെ പ്രതിഷേധക്കാര്‍

അഴിമുഖം പ്രതിനിധി

ചൈനീസ് പതാകയുമായി കശ്മിരില്‍ പ്രതിഷേധക്കാര്‍. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഗോവയില്‍ എത്തിയതിന്റെ തലേദിവസം(വെള്ളിയാഴ്ച) ആണ് ബാരമുള്ളയില്‍ പാക്-ചൈനീസ് പതാകകളുമായി ഒരു സംഘം തെരുവില്‍ ഇറങ്ങിയത്. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനു പിന്നാലെ ആരംഭിച്ച കശ്മീര്‍ പ്രക്ഷോഭത്തില്‍ ഇതാദ്യമായാണു ചൈനീസ് പതാകയുമായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത്.

ബാരമുള്ള പഴയ നഗരത്തിലുള്ള ഈദ്ഗാഹയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ സമയത്താണ് ഒരു സംഘം ചൈനീസ്, പാക് പതാകകള്‍ വീശി പ്രകടനം നടത്തിയത്. ചൈനയില്‍ നിന്നും സഹായം വേണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ പ്രകടനം നടത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞയുടനെ ഏതാനും ചെറുപ്പക്കാര്‍ നാലോ അഞ്ചോ ചൈനീസ് പതാകകളുമായി മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനം നടത്തുകയായിരുന്നു. അവരെല്ലാം തന്നെ തങ്ങളുടെ മുഖം മറച്ചിരുന്നു; ഒരു സമീപവാസി പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധക്കാര്‍ പൊലീസിനെ നേരെ കല്ലെറിയുകയും ഇതേ തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

This post was last modified on December 27, 2016 2:23 pm