X

മെയിന്‍ ക്യാരക്ടര്‍ ഞാനായതുകൊണ്ട് ആ സിനിമയില്‍ അഭിനയിക്കാതിരുന്ന നടന്മാരുണ്ട്; ജോജു

രാമന്റെ ഏദന്‍തോട്ടം, രാജാധിരാജ എന്നീ ചിത്രങ്ങളില്‍ തനിക്ക് വേഷം നല്‍കരുതെന്നു പറഞ്ഞു

ഒരു സിനിമയില്‍ താന്‍ പ്രധാന വേഷം ചെയ്യുന്നതുകൊണ്ട് അതില്‍ അഭിനയിക്കാന്‍ ചില നടന്മാര്‍ തയ്യാറാകാതിരുന്ന അനുഭവം ഉണ്ടയിട്ടുണ്ടെന്ന് നടന്‍ ജോജു. സിനിമയിലെ പാരകളെ കുറിച്ചുള്ള ഗൃഹലക്ഷ്മിയിലെ അഭിമുഖത്തിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. പാരകള്‍ കാരണം തനിക്ക് പല അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്നും ജോജു പറഞ്ഞു. രാമന്റെ ഏദന്‍തോട്ടം, രാജാധിരാജ എന്നീ ചിത്രങ്ങളില്‍ തനിക്ക് വേഷം കൊടുക്കരുതെന്ന് ചിലഭാഗത്തു നിന്നു നിര്‍ദേശം വന്ന കാര്യവും അഭിമുഖത്തില്‍ ജോജു എടുത്തുപറയുന്നു.

ജോജുവിന്റെ വാക്കുകള്‍; അവസരങ്ങളൊക്കെ നഷ്ടമായിട്ടുണ്ട്. രാമന്റെ ഏദന്‍തോട്ടം, രാജാധിരാജ എന്നീ സിനിമകളിലെ റോളുകള്‍ അവന് കൊടുക്കേണ്ട എന്ന രീതിയിലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സിനിമയില്‍, മെയിന്‍ ക്യാരക്ടര്‍ ഞാനായതുകൊണ്ട് പല നടന്മാരും അതില്‍ അഭിനയിക്കാതിരുന്നിട്ടുണ്ട്. അവരെ കുറ്റം പറയാന്‍ പറ്റില്ല. പാര എന്നുള്ളത് സ്ഥായിയായിട്ടുള്ള കാര്യമല്ല. അത് നമുക്ക് വിധിച്ചിട്ടില്ല. അത്രയേ വിചാരിക്കാറുള്ളൂ.

Related Post
Leave a Comment