X

ഡോ.ഷാനവാസിന്റെ മരണം; പുനരന്വേഷണത്തിനു ഡിജിപിയുടെ ഉത്തരവ്‌

അഴിമുഖം പ്രതിനിധി

കേരളത്തിലെ ആദിവാസി സമൂഹത്തിനിടയില്‍ ചികിത്സയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ജീവിച്ചിരുന്ന ഡോ.പി സി ഷാനവാസിന്റെ ദുരൂഹ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഷാനവാസിന്റെ മരണം സംബന്ധിച്ച് അന്വേഷണത്തിന്‌ എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്തിന് നിര്‍ദേശം നല്‍കിയെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അന്വേഷണത്തിന് തുടക്കമാകുമെന്നാണ് അറിയുന്നത്.

ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും ചില സാമൂഹിക പ്രവര്‍ത്തകരും ഉന്നയിച്ചിരുന്ന ചോദ്യങ്ങള്‍ അന്വേഷണ ശേഷവും അവശേഷിച്ചിരുന്നു. ഇവരുടെ ഇടപെടലുകളെ തുടര്‍ന്നാണ് ഇടതുസര്‍ക്കാര്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.

2015 ഫെബ്രുവരി 13നായിരുന്നു ഷാനവാസിന്റെ ദുരൂഹ മരണം. അധികാരികളുടെ പീഡനത്തെക്കുറിച്ചും മരുന്നു കമ്പനികള്‍ക്കെതിരെയും പരസ്യമായി പ്രതികരിച്ച ഷാനവാസ് സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഷാനവാസിന്റെ മരണത്തിനു പിന്നിലുളള ദുരൂഹതകള്‍ നീക്കണമെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കമുളളവര്‍ ആവശ്യപ്പെട്ടിരുന്നു.

This post was last modified on December 27, 2016 2:28 pm