X

ഗാന്ധിയെ അവര്‍ വരാന്തയിലിരുത്തിയിട്ട് വര്‍ഷം 93 കഴിഞ്ഞു; തന്ത്രികളുടെ ജാതിഗര്‍വ്വിന് ഇന്നും ശമനമില്ല

'കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം'.

‘കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം’.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ചര്‍‌ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും തന്ത്രി കുടുംബം പോകുന്നില്ലന്നാണ് കേട്ടത്. വൈക്കം സത്യഗ്രഹ ചരിത്രത്തിലും കാണാം സമാനമായ സംഭവം.

1925-ല്‍ ഗാന്ധിജി സത്യാഗ്രഹം നടക്കുന്ന വൈക്കം സന്ദര്‍ശിച്ചു. പ്രൈവറ്റ് സെക്രട്ടറി മഹാദേവദേശായിയും സി. രാജഗോപാലാചാരിയും ഒപ്പമുണ്ടായിരുന്നു. സത്യഗ്രഹത്തിന് സമവായമുണ്ടാക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. ക്ഷേത്രത്തിന്റെ അധികാരം കൈയ്യാളിയിരുന്ന ഇണ്ടംതുരുത്തി മനയിലെ ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരിയെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചുകൊണ്ട് മഹാദേവദേശായി ഒരു കുറിപ്പയച്ചു.

ജാതിയില്‍ വൈശ്യനായ ഗാന്ധിജിയെ കാണാന്‍ നമ്പൂതിരിക്ക് താല്പര്യമില്ലായിരുന്നു. തന്നെ കാണണമെങ്കില്‍ വീട്ടില്‍ വന്ന് കാണണമെന്നായിരുന്നു നമ്പൂതിരിയുടെ മറിപടി.

നമ്പൂതിരിയുടെ ‘ഈഗോ’ ഗാന്ധിജിക്ക് ഇല്ലാത്തതുകൊണ്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഗാന്ധിജിയും സി. രാജഗോപാലാചാരിയും മഹാദേവദേശായിയും ഗാന്ധിജിയുടെ മകന്‍ രാമദാസ് ഗാന്ധിയും ഇണ്ടംതുരുത്തി മനയിലെത്തി.

പക്ഷെ, വൈശ്യനായ ഗാന്ധിജിയെ നമ്പൂതിരി അകത്തു കടത്തിയില്ല, വരാന്തയിലിരുത്തി. നമ്പൂതിരിയും കൂട്ടരും അകത്തെ മുറിയിലിരുന്നു. തുറന്നിട്ട ജനാലയിലൂടെയായിരുന്നു സംഭാഷണം.

മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ ഗാന്ധിജി പറഞ്ഞു: “അവർക്ക് ആ റോഡുകളിൽ ഇരിക്കണമെന്നില്ല. റോഡുകളിൽ അവർ മാർഗ്ഗതടസ്സമുണ്ടാക്കില്ല. അതിലൂടെ അവർക്കു കടന്നു പോകണമെന്നു മാത്രം”.

ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠന്‍ നമ്പൂതിരിയുടെ മറുപടി ഇതായിരുന്നു: “കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം”.

ഈ സംഭാഷണം നടന്നിട്ട് കഴിഞ്ഞ് 93 വര്‍ഷങ്ങള്‍ കഴിഞ്ഞു.

ഇവിടെ രണ്ട് കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു.

1. മുഖ്യമന്ത്രി ക്ഷണിച്ചിട്ടും അങ്ങോട്ട് പോയി സംഭാഷണം നടത്താന്‍ തന്ത്രികളുടെ ജാതി ഗര്‍വ്വ് അനുവദിക്കുന്നില്ല.

2. അഥവാ സംഭാഷണം നടന്നാലും…. “കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം”.

(ജയകുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

കരക്കിരുന്ന് മീന്‍ പിടിക്കുന്ന കോണ്‍ഗ്രസിനും കുളം കലക്കുന്ന ബിജെപിക്കും വേണ്ടാത്ത ഒന്നുണ്ട്; നവോത്ഥാന കേരളം

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

കെ.പി ജയകുമാര്‍

അധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:

This post was last modified on October 9, 2018 11:48 am