X

തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പാര്‍വ്വതി വിഷയത്തില്‍ മമ്മൂട്ടിയുടെ ആദ്യ പ്രതികരണം

ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അഭിപ്രായസ്വാതന്ത്ര്യവും

കസബ വിവാദത്തില്‍ ഒടുവില്‍ നടന്‍ മമ്മൂട്ടി പ്രതികരിച്ചു. കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച നടി പാര്‍വതിയെ മമ്മൂട്ടി ഫാന്‍സുകാര്‍ തെറിയഭിഷേകം നടത്തുകയും പോലീസ് ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് നടന്റെ പ്രതികരണം പുറത്തുവരുന്നത്. പാര്‍വതി തന്നെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരം വിഷയങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് താന്‍ അവരെ ഉപദേശിച്ചുവെന്നുമാണ് മമ്മൂട്ടി വിശദികരണത്തില്‍ പറയുന്നത്. പ്രസിദ്ധരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ പലരും ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദങ്ങള്‍ക്ക് പിറകെ പോകുന്ന ശീലം തനിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. തനിക്ക് വേണ്ടി അഭിപ്രായം പറയാന്‍ ആരെയും നിയോഗിച്ചിട്ടില്ല. വിവാദങ്ങളല്ല മറിച്ച് അര്‍ത്ഥപൂര്‍ണമായ സംവാദങ്ങളാണ് കേരളത്തിന് ആവശ്യമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ അഭിപ്രായം വെളിപ്പെടുത്തിയതിന്റെ പേരില്‍ നടി പാര്‍വതിയെ മമ്മൂട്ടി ഫാന്‍സുകാര്‍ കൂട്ടം ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ആക്രമിച്ചിട്ടും മമ്മൂട്ടി പ്രതികരിക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമായിരുന്നു. നടി പാര്‍വതിയുടെ പരാതിയില്‍ ഇന്നലെ വടക്കഞ്ചേരി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതോടെ പ്രതികരിക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിതനാവുകയായിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് സൂചിപ്പിച്ചിരുന്നു.

OMKV, മലയാള സിനിമയോടാണ്

This post was last modified on December 28, 2017 7:48 pm