ചൈനയില്‍ നിന്ന് ബ്രിട്ടനിലേയ്ക്ക് ആദ്യ ചരക്ക് ട്രെയിനെത്തി. ചൈനയിലെ യിവുവില്‍ നിന്ന് 12,070 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇന്നലെ ട്രെയിന്‍ ലണ്ടനിലെത്തിയത്. വീട്ടുസാധനങ്ങള്‍, തുണിത്തരങ്ങള്‍, ബാഗുകള്‍, സൂട്ട്‌കേസുകള്‍ തുടങ്ങിയവയാണ് ചൈനയില്‍ നിന്നുള്ള ഗൂഡ്‌സ് ട്രെയിനില്‍ ഉണ്ടായിരുന്നത്. 18 ദിവസത്തെ യാത്രയാണ് യിവുവില്‍ നിന്ന് ലണ്ടനിലേയ്ക്ക് വേണ്ടി വന്നത്. കിഴക്കന്‍ ചൈനയിലെ സീജിയാങ് പ്രവിശ്യയിലുള്ള ഒരു ചെറു വ്യാപാര നഗരമാണ് യിവു. കസാഖ്സ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഫ്രാന്‍സ് വഴി ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലേയ്ക്ക്.
യിവു ടൈമെക്‌സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്‌റ് എന്ന ചൈനീസ് കമ്പനിയും സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‌റര്‍റെയില്‍ ഗ്രൂപ്പുമാണ് സര്‍വീസിന് പിന്നില്‍. ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരം ശക്തമാക്കാന്‍ ഇത്തരത്തില്‍ ഇരു ഭൂഖണ്ഡങ്ങളിലേയും റെയില്‍ ശൃംഖല വിപുലപ്പെടുത്താനുള്ള ആവശ്യം ചൈന മുന്നോട്ട് വയ്ക്കുന്നുണ്ട്. ചൈനയുമായി നേരിട്ട് റെയില്‍ ബന്ധം പുലര്‍ത്തുന്ന 15-ാമത്തെ യൂറോപ്യന്‍ നഗരമാണ് ലണ്ടന്‍. ചൈനയ്ക്കും ബ്രിട്ടനും ഇടയില്‍ ഇത്തരത്തില്‍ കൂടുതല്‍ ട്രെയ്‌നുകള്‍ വരുമെന്ന് ഇന്‌റര്‍റെയില്‍ ഗ്രൂപ്പ് എം കാ്‌ഴ്‌സറ്റണ്‍ പൊതാസ്റ്റ്് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനാണ് പ്രധാനമന്ത്രി തെരേസ മേയുടെ ഗവണ്‍മെന്‌റ് ലക്ഷ്യമിടുന്നത്.
വായനയ്ക്ക്: https://goo.gl/1nUc8I
Leave a Comment