X

ട്രംപിന്റെ സുപ്രീം കോടതി ജഡ്ജി നോമിനി കവനോയ്ക്കെതിരെ വീണ്ടും ലൈംഗികപീഡന ആരോപണം

വാഷിംഗ്ടണ്‍ ഡിസി സ്വദേശിയായ ജൂലി സ്വെറ്റ്‌നിക്കിനെതിരെ ഏറ്റവും ഒടുവില്‍ പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

യുഎസ് സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത ബ്രെറ്റ് കവനോയ്‌ക്കെതിരെ മൂന്നാമതും ലൈംഗിക പീഡന ആരോപണം. വാഷിംഗ്ടണ്‍ ഡിസി സ്വദേശിയായ ജൂലി സ്വെറ്റ്‌നിക്കിനെതിരെ ഏറ്റവും ഒടുവില്‍ പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഭിഭാഷകന്‍ മൈക്കിള്‍ അവിനാറ്റി വഴി ജൂലി കവനോയ്‌ക്കെതിരെ പ്രസ്താവന ഇറക്കി. അവിനാറ്റി ഒരു മൂന്നാംകിട അഭിഭാഷകന്‍ ആണെന്ന് അധിക്ഷേപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

1980കളില്‍ ചില പാര്‍ട്ടികള്‍ക്കിടെയാണ് താന്‍ ബ്രെറ്റ് കവനോയെ പരിചയപ്പെട്ടതെന്ന് ജൂലി പറയുന്നു. പല സ്ത്രീകളേയും കവനോയും അദ്ദേഹത്തിന്റെ സുഹൃത്ത് മാര്‍ക്ക് ജഡ്ജും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ജൂലി ആരോപിക്കുന്നു. അതേസമയം കവനോയും മാര്‍ക്ക് ജഡ്ജും ജൂലിയുടെ ആരോപണം തള്ളിക്കളഞ്ഞു. ബിസിനസുകാരിയായ ജൂലി സ്വെറ്റ്‌നിക്, ഇന്റര്‍നാഷണല്‍ ബില്‍ഡിംഗ് സൊലൂഷന്‍സ് എന്ന കമ്പനി ഉടമയാണ്.

കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസര്‍ ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ് ആണ് ആദ്യം ബ്രെറ്റ് കവനോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയത്. ഡെബോറ റാമിറസ് എന്ന സ്ത്രീയാണ് രണ്ടാമത് കവനോയ്‌ക്കെതിരെ രംഗത്തെത്തിയത്. കവനോയ്‌ക്കെതിരെ സെനറ്റ് കമ്മിറ്റിയുടെ അന്വേഷണം നടന്നുവരുകയും അദ്ദേഹത്തിന്റെ സുപ്രീം കോടതി നിയമനം അനിശ്ചിതത്വത്തില്‍ തുടരുകയുമാണ്.

ട്രംപിന്റെ നോമിനി ബ്രെറ്റ് കവനോയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണം: സുപ്രീം കോടതി പ്രവേശനം ദുഷ്കരമാകും

This post was last modified on September 27, 2018 5:18 pm