X

കറുത്തവംശജര്‍ കൂടുതലുള്ള മേരിലാന്‍ഡ് ‘എലി ശല്യം ബാധിച്ച നാട്, വംശീയ അധിക്ഷേപവുമായി വീണ്ടും ട്രംപ്

ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍ അന്വേഷണം നടത്താന്‍ പലതവണ കമ്മിംഗ്‌സ് ഉത്തരവിട്ടിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഫ്രിക്കന്‍-അമേരിക്കന്‍ നിയമ നിര്‍മ്മാതാവിനെക്കുറിച്ച് നടത്തിയ ട്വീറ്റുകള്‍ വംശീയ ആക്രമണമാണെന്ന് ഡെമോക്രാറ്റിക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. ഡെമോക്രാറ്റിക് എം.പിയായ എലിയാ കമ്മിംഗ്‌സിനെയും അദ്ദേഹത്തിന്റെ മേരിലാന്‍ഡ് ജില്ലയെയുമാണ് ട്രംപ് അധിക്ഷേപിച്ചത്. കമ്മിംഗ്‌സ് പ്രതിനിധീകരിക്കുന്ന, ഭൂരിപക്ഷവും കറുത്ത വര്‍ഗ്ഗക്കാരുള്ള ജില്ലയെ ‘എലി ശല്യം ബാധിച്ച നാട്’ (എലി കരണ്ട ഭക്ഷണം) എന്നാണ് ട്രംപ് ഉപമിച്ചത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റക്കാരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ‘കമ്മിംഗ്‌സ് ഒരു മുട്ടാളനാണ്’ എന്ന് പറഞ്ഞാണ് ട്രംപ് വിമര്‍ശിച്ചത്.

ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍ അന്വേഷണം നടത്താന്‍ പലതവണ കമ്മിംഗ്‌സ് ഉത്തരവിട്ടിരുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന ജില്ലയില്‍ 50 ശതമാനത്തിലധികവും കറുത്തവര്‍ഗ്ഗക്കാരനാണ്. അദ്ദേഹത്തിനെതിരായ ട്വീറ്റുകള്‍ ഒരു വലിയ വിഭാഗം അമേരിക്കന്‍ പൌരന്മാരെയും ലക്ഷ്യം വെച്ചുള്ളതാണ് എന്ന് പറഞ്ഞാണ് ഡെമോക്രാറ്റുകള്‍ പ്രധിരോധം തീര്‍ക്കുന്നത്.

എന്നാല്‍ എപ്പോഴും ട്രംപിന്റെ കടുത്ത വിമര്‍ശകനായ കമ്മിംഗ്‌സ് ഈ വിഷയത്തോട് വളരെ വിനയത്തോടെയാണ് പ്രതികരിച്ചത്. ‘എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന്റെ മേല്‍നോട്ടം വഹിക്കുകയെന്നത് എന്റെ ഭരണഘടനാപരമായ കടമയാണ്. പക്ഷേ, എന്റെ ജനങ്ങള്‍ക്കുവേണ്ടി പോരാടുകയെന്നത് എന്റെ ധാര്‍മ്മിക കടമയാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ നഗരത്തിലെ ജനങ്ങളേയും, രാജ്യത്തേയും ലോകത്തേയും നിരാശപ്പെടുത്തുന്ന പ്രതികരണമാണ് ട്രംപില്‍നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബാള്‍ട്ടിമോര്‍ മേയര്‍ ബെര്‍ണാഡ് ജാക്ക് യംഗ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളില്‍ ഇതുവരെ ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

കൂടുതല്‍ വായനയ്ക്ക് – https://www.bbc.com/news/world-us-canada-49141521