X

പരീക്ഷാഹാളിൽ കൃപാണും ഹിജാബും അനുവദിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ

സുരക്ഷാ പരിശോധന ആവശ്യമുള്ള സന്ദർഭങ്ങളിൽ ഈ വിദ്യാർത്ഥികളോട് അരമണിക്കൂറെങ്കിലും നേരത്തെ ഹാജരാകാൻ ആവശ്യപ്പെടണമെന്നും ഉത്തരവിലുണ്ട്.

പരീക്ഷാഹാളുകളിൽ സിഖ് മതവിശ്വാസികളുടെ കൃപാണ്‍ (സിഖുകാർ കൊണ്ടുനടക്കുന്ന ഒരു വാൾ), ഇസ്ലാം മതവിശ്വാസികളുടെ ഹിജാബ് എന്നിവ അനുവദിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. മതവിശ്വാസങ്ങളനുസരിച്ച് വിദ്യാർത്ഥികൾക്ക് വസ്ത്രധാരണം ചെയ്യാൻ അവകാശമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

കമ്മീഷന്റെ ആവശ്യം നടപ്പാക്കുന്നത് സംബന്ധിച്ച് അനുകൂലമായ നിലപാടാണ് ഡൽഹി സർക്കാരിനുള്ളത്. അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് കാണിച്ച് സർക്കാർ സർക്കുലർ അയച്ചു.

വിവിധ മതവിഭാഗങ്ങൾ നൽകിയ പരാതിയെ അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് കമ്മീഷൻ ചെയർമാൻ സഫറുൽ‍ ഇസ്ലാം ഖാൻ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 അനുസരിച്ച് മുസ്ലിം വനിതകളെ ഹിജാബ് പോലുള്ള, തല മറയ്ക്കാനും മുഴുക്കൈ വസ്ത്രങ്ങൾ ധരിക്കാനും അനുവദിക്കണമെന്നുമാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. സുരക്ഷാ പരിശോധന ആവശ്യമുള്ള സന്ദർഭങ്ങളിൽ ഈ വിദ്യാർത്ഥികളോട് അരമണിക്കൂറെങ്കിലും നേരത്തെ ഹാജരാകാൻ ആവശ്യപ്പെടണമെന്നും ഉത്തരവിലുണ്ട്.

This post was last modified on January 14, 2019 8:38 am