X

സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി ശബരിമല പരസ്യം ചെയ്യില്ല; തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന്

ശബരിമലയ്‌ക്കെതിരെയുള്ള പ്രചരണങ്ങള്‍ക്കെതിരെ സിനിമാതാരാങ്ങളെ ഒഴിവാക്കി പത്രങ്ങളില്‍ പരസ്യം നല്‍കും

സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തി ശബരിമലയുടെ പരസ്യം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറി. തീരുമാനം കടുക്ക പ്രതിഷേധത്തെ തുടര്‍ന്ന്. ശബരിമലയില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടിവ് പരിഹരിക്കാനായി പരസ്യം ചെയ്യാനും അതില്‍ സിനിമാ താരങ്ങളെ ഉള്‍പ്പെടുത്താനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുള്ളതായാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ പ്രതിസന്ധി മറികടക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ പരസ്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

എന്നാല്‍ സിനിമാ താരങ്ങളെ ഒഴിവാക്കിയാലും ശബരിമലക്കെതിരെയുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കാനായി പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു.