X

തുടരന്വേഷണം ആകാം, പ്രതി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നു:ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. കേസില്‍ തുടരന്വേഷണം ആകാമെന്ന് കോടതി ഉത്തരവിട്ടു. മാണി രാജി വയ്ക്കുന്നത് അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടുന്നുവെന്ന് കോടതി പറഞ്ഞു. മാണി മന്ത്രിസഭയില്‍ തുടരണോയെന്ന് മാണിക്ക് തീരുമാനിക്കാം എന്ന് കോടതി പറഞ്ഞു. ആരോപണ വിധേയനായ ആള്‍ ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത് കാരണം കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടുണ്ടോയെന്ന സംശയം ജനങ്ങള്‍ക്ക് ഉണ്ടെന്നും കോടതി പ്രകടിപ്പിച്ചു.സീസറിന്റെ ഭാര്യയും സംശയത്തിന്‌ അതീതനായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ബാര്‍ കോഴ കേസില്‍ ഹൈക്കോടതി വിധി പ്രസ്താവിക്കുന്നത് നിര്‍ത്തി വച്ച് വീണ്ടും വിജിലന്‍സിന്റെ വാദം കേട്ടിരുന്നു. സ്വതന്ത്രമായി ഒരു തീരുമാനം എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വസ്തുതാ വിവര റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടല്ല. അന്വേഷണ ഘട്ടത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇടപെടാമെന്ന് കോടതി പറഞ്ഞു. ധനമന്ത്രി കെഎം മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പരാമര്‍ശം റദ്ദാക്കണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് കോടതി വിധി പ്രസ്താവം നിര്‍ത്തി വച്ച് വീണ്ടും കോടതി വാദം കേട്ടത്. കപില്‍ സിബലിനെ കേസ് വാദിക്കാന്‍ കൊണ്ടു വന്നതിനേയും കോടതി വിമര്‍ശിച്ചു.

This post was last modified on December 27, 2016 3:23 pm