X

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് തുടങ്ങാന്‍ കെഎസ്ആര്‍ടിസി

അഴിമുഖം പ്രതിനിധി

കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നു. പുതുച്ചേരി, ഗോവ, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുകൂടി സര്‍വീസ് ആരരംഭിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയായതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മള്‍ട്ടി ആക്‌സില്‍ ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുക. 20 ബസ്സുകള്‍ പുതുതായി വാങ്ങേണ്ടിവരും. ധാരണയിലെത്തിയ സംസ്ഥാനങ്ങളുടെ ബസ്സുകള്‍ കേരളത്തിലേക്കും ഓടിക്കും. ഉത്സവ സീസണ്‍, ഹ്രസ്വകാല അവധികള്‍, അവധിക്കാലം എന്നീ സമയങ്ങളില്‍ പ്രത്യേക സര്‍വീസ് നടത്താനും ധാരണയായി. എറണാകുളം-പുതുച്ചേരി സര്‍വീസ് തമിഴ്‌നാട്ടിലൂടെ നടത്തുന്നതിന് തമിഴ്‌നാടിന്റെ അനുവാദം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ തമിഴ്‌നാട്ടിലേക്ക് 201 സര്‍വീസുകളും കര്‍ണാടകത്തിലേക്ക് 141 സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി. നടത്തുന്നുണ്ട്.

പുതിയ സര്‍വീസുകള്‍: കോഴിക്കോട് പനാജി, കോഴിക്കോട് മുംബൈ (മംഗളൂരു, കാര്‍വാര്‍, ഗോവ, പുണെ വഴി), കോട്ടയം ചെന്നൈ,തിരുവനന്തപുരം ചെന്നൈ, എറണാകുളം പുതുച്ചേരി, കോഴിക്കോട്/എറണാകുളം ഹൈദരാബാദ്, തിരുപ്പതി, പുട്ടപര്‍ത്തി.

This post was last modified on December 27, 2016 2:54 pm