X

മാതൃഭൂമി മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

അഴിമുഖം പ്രതിനിധി

പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലെ ഫേസ് ബുക്ക് പോസ്റ്റ് മാതൃഭൂമി പത്രത്തിലെ നഗരം സപ്ലിമെന്റില്‍ അച്ചടിച്ച് വരാന്‍ ഇടയായ സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഫേസ് ബുക്കില്‍ വന്ന വിവാദ പരാമര്‍ശം അശ്രദ്ധമായി പ്രസിദ്ധീകരിച്ചതിനാണ് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മാര്‍ച്ച് എട്ടിന് തൃശൂരിലും ഒമ്പതിന് കോഴിക്കോടും ഇറങ്ങിയ ദിനപത്രത്തിന്റെ കൂടെയുള്ള സപ്ലിമെന്റിലെ ആപ്‌സ് ടാക്ക് എന്ന കോളത്തില്‍ ജസ്റ്റിസ് കമാല്‍ പാഷ അടുത്തിടെ ശരീയത്ത് നിയമത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പരാമര്‍ശങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിലൊരു കുറിപ്പ് പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു. ഇതേതുടര്‍ന്ന് മാതൃഭൂമിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരുകയും മാതൃഭൂമി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:48 pm