X

ഹിന്ദു ഭക്തിഗാനം പാടിയ മുസ്ലീം ഗായികയ്ക്ക് നേരെ സൈബര്‍ ആക്രമണം

മാംഗളൂര്‍ മുസ്ലീംസ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് സുഹാന സമുദായത്തിന് അപമാനമാണെന്ന ആരോപണവുമായി രംഗത്ത് വന്നത്

റിയാലിറ്റി ഷോയില്‍ ഹിന്ദു ഭക്തിഗാനം പാടിയതിന് കര്‍ണ്ണാടക ഷിമോഗയില്‍ നിന്നുള്ള മുസ്ലീം ഗായിക സുഹാന സയീദ്ദീന് നേരെ ഫേസ്ബുക്ക് ആക്രമണം. ഒരു കന്നഡ റിയാലിറ്റി ഷോയില്‍ സുഹാന പാടിയ ഹിന്ദു ഭക്തി ഗാനം ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

എന്നാല്‍ മാംഗളൂര്‍ മുസ്ലീംസ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് സുഹാന സമുദായത്തിന് അപമാനമാണ് എന്നു പറഞ്ഞു അധിക്ഷേപ കമന്റുകള്‍ ഇടാന്‍ തുടങ്ങി. “ നിങ്ങള്‍ വലിയ നേട്ടമൊന്നും ഇവിടെ നേടിയിട്ടില്ല. ആറ് മാസം കൊണ്ട് ഖുറാന്‍ പഠിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. നിന്റെ സൌന്ദര്യം അന്യ പുരുഷന്മാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ച നിന്റെ മാതാപിതാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തുകയില്ല.” പര്‍ദയെ ബഹുമാനിക്കുന്നില്ലെങ്കില്‍ ഇനി അത് നിങ്ങള്‍ ധരിക്കരുത് എന്നും ഫേസ്ബുക്ക് പേജ് സുഹാനയെ ഉപദേശിക്കുന്നു.

അതേ സമയം നിരവധി പേര്‍ സുഹാനയെ അനുകൂലിച്ചുകൊണ്ടും രംഗത്ത് എത്തിയിട്ടുണ്ട്.

This post was last modified on March 8, 2017 5:48 pm

Related Post
Leave a Comment