ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കെഎം ഷാജഹാനെ സി-ഡിറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 48 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞെന്ന കാരണം പറഞ്ഞു കേരള സര്‍വീസ് റൂള്‍സ് നിയമപ്രകാരമാണ് സസ്‌പെന്‍ഷന്‍.
മഹിജയോടൊപ്പം സമരം ചെയ്തതിന് അറസ്‌ററിലായ കെ എം ഷാജഹാനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് അപേക്ഷ കോടതി തളളിയിരുന്നു. ഷാജഹാനെ വേണമെങ്കില്‍ ഒരു മണിക്കൂര്‍ ജയിലില്‍ ചോദ്യം ചെയ്യാമെന്നാണ് കോടതി വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഡിജിപി ഓഫീസിനു മുന്‍പില്‍ നടന്ന സംഘര്‍ഷത്തിനെ തുടര്‍ന്ന് എസ് യു സി ഐ നേതാവ് ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, കെ എം ഷാജഹാന്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് പേരുടേയും ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
Leave a Comment