വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് ഏകീകരിക്കണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം നടപ്പാക്കി എയർ ഇന്ത്യ. രാജ്യത്താകമാനം ഒരേ നിരക്ക് ഈടാക്കാനാണ് പുതിയ തീരുമാനം. ഇതോടെ 12 വയസിന് താഴെ 750 ദിര്‍ഹം ഇനി അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹവും അടയ്ക്കേണ്ടിവരും.
വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നിരക്ക് വർധന പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചെങ്കിലും കോൺസുലേറ്റ് ആവശ്യ പ്രാകാരം നൽകിയിരുന്ന സൗജന്യവും എയർ ഇന്ത്യ പിൻവലിച്ചിരുന്നു. ഫ്രീഓഫ് കോസ്റ്റ് എന്നറിയപ്പെടുന്ന സംവിധാനം ഒഴിവാക്കിയത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.
This post was last modified on January 5, 2019 9:12 am
Leave a Comment