X

മമതയോ മായാവതിയോ അല്ല, പ്രതിപക്ഷത്തെ ഏത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയേയും കോണ്‍ഗ്രസ് പിന്തുണച്ചേക്കും

ആരെയും അംഗീരിക്കും, എന്നാല്‍ സംഘപരിവാര്‍ പാരമ്പര്യമുള്ളവരാവരുതെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നും വരുന്ന ഏത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. അടുത്ത വര്‍ഷം മമത ബാനര്‍ജിയേയോ മായാവതിയേയോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. മമത ബാനര്‍ജിയേയോ മായാവതിയേയോ ആരെയും അംഗീരിക്കും, എന്നാല്‍ സംഘപരിവാര്‍ പാരമ്പര്യമുള്ളവരാവരുതെന്നുമാണ് തങ്ങളുടെ നിലപാട്. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ബിജെപിയില്‍ നിന്നൊഴികെ ഏതു പാര്‍ട്ടി സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുമെന്ന് നിലപാടുമായി പാര്‍ട്ടി രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും സഖ്യങ്ങളായിരിക്കും നരേന്ദ്രമോദിയെ പരാചയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുക. ബിജെപിയിലെ നേതാക്കള്‍ തന്നെ പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ രീതികളില്‍ അസംതൃപ്തരാണെന്നും, നിലവിലെ എന്‍ ഡി എ സഖ്യം 280 സീറ്റില്‍ കൂടുതല്‍ വിജയിച്ചില്ലെങ്കില്‍ വീണ്ടുമോരിക്കല്‍കൂടി പ്രധാനമന്ത്രിയാകാന്‍ മോഡിക്ക് കഴിയില്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ വിശാല സഖ്യ ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതുമാത്രമാണ് ലക്ഷ്യം. അതിനുവേണ്ടി കഴിഞ്ഞ ആറുമാസമായി സഖ്യ ചര്‍ച്ചകളുമായി അവര്‍ മുന്നോട്ടുപോവുകയാണ്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് പുറമെ ബിജെപി വിരുദ്ധ പാര്‍ട്ടികളില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനര്‍ഥികളെ പരിഗണിക്കും. സംഘപരിവാര്‍ വിരുദ്ധ പാര്‍ട്ടികള്‍ എന്ന നിലയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതയെയും ബിഎസ്പി നേതാവ് മായാവതിയേയും പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

കോണ്‍ഗ്രസ്സിനെ വിട്ടേക്കൂ, മോദിയും സംഘവും മമതയുടെ ചാലഞ്ച് ഏറ്റെടുക്കുമോ?

This post was last modified on July 26, 2018 11:13 am