X

കണ്ണുരിൽ 119 പേർ കള്ളവോട്ട് ചെയ്തു; പരാതിയുമായി കോൺഗ്രസ്

തളിപ്പറമ്പില്‍ 77, മട്ടന്നൂരിൽ 65, ധർമടത്ത് 22 പേരും കള്ളവോട്ടുകൾ ചെയ്തിട്ടുള്ളത്. ധർമടത്ത് അച്ഛന്റെ വോട്ട് മകൻ രേഖപ്പെടുത്തിയെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫിന് അനുകുലമായി വ്യപകമായി കള്ളവോട്ട് നടന്നെന്ന് ആരോപണവുമായി വീണ്ടും കോൺഗ്രസ്. 199 പേർ കള്ളവോട്ട് ചെയ്തെന്നാണ് പരാതി. തെളിവ് സഹിതം ഇവരുടെ പട്ടിക കോൺഗ്രസ് നേതൃത്വം കണ്ണൂർ ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്. കള്ളവോട്ട് ആരോപണവിധയരാവരിൽ 40 പേർ സ്ത്രീകളാണെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. തളിപ്പറമ്പില്‍ 77, മട്ടന്നൂരിൽ 65, ധർമടത്ത് 22 പേരും കള്ളവോട്ടുകൾ ചെയ്തിട്ടുള്ളത്. ധർമടത്ത് അച്ഛന്റെ വോട്ട് മകൻ രേഖപ്പെടുത്തിയെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് കള്ളവോട്ട് ചെയ്തവരെ ചെയ്തവരെ വെറുതെവിടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രതിരിച്ചതിന് പിറകെയാണ് കൂടുതൽ പരാതികളുമായി കോൺഗ്രസ് രംഗത്തെത്തുന്നത്. യുഡിഎഫിന് വേണ്ടി ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രതിരോധത്തിലായതിന് പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്.

കല്യാശേരിയില്‍ മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് അന്നകെ സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. കല്യാശേരിയിലെ 69, 70 നമ്പര്‍ പോളിങ് ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫയിസ്, ആഷിക് കെ.എം., അബ്ദുള്‍ സമദ്, മുഹമ്മദ് കെ എം എന്നിവര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. ഇതില്‍ മൂന്നുപേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

 

 

This post was last modified on May 4, 2019 9:02 pm