X

രാഹുല്‍ ഈശ്വറിന്റെ ശബരിമലയാത്ര നിലയ്ക്കലിൽ പൊലീസ് തടഞ്ഞു; മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ബസ്സിൽ പോലും കയറ്റില്ലെന്ന പോലീസ് അറിയിച്ചതായി രാഹുൽ ഈശ്വർ അരോപിച്ചു. 

ശബരിമലയിൽ ദർശനത്തിനെത്തിയ  അയ്യപ്പധര്‍മ്മ സേന നേതാവും തന്ത്രികുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. രാഹുൽ ഈശ്വറിന് സന്നിധാനത്തേക്കോ പമ്പയിലേക്കോ പോവാൻ അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു പോലീസ് നടപടി.  അനുമതി ഇല്ലാതെ സന്നിധാനത്തേക്ക് പോയാല്‍ കരുതല്‍ തടങ്കലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ രാഹുൽ മടങ്ങിപ്പോവുകയായിരുന്നു.

അതേസമയം നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ബസ്സിൽ പോലും കയറ്റില്ലെന്ന പോലീസ് അറിയിച്ചതായി രാഹുൽ ഈശ്വർ അരോപിച്ചു. സന്നിധാനത്തേക്ക് പോകാന്‍ ഇരുമുടിക്കെട്ടുമായാണ് താനെത്തിയത്. നിരോധനാജ്ഞ ഉള്ളതിനാല്‍ സുഹൃത്തായ അഭിഭാഷകനൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ദര്‍ശനം പോലും അനുവദിക്കില്ലെന്ന പൊലീസിന്റെ നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. അനുവാദമില്ലാതെ പോയാല്‍ പ്രിവന്റീവ് അറസ്റ്റുണ്ടാകുമെന്ന് എസ്പി അറിയിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

തന്നോട് ശബരിമലയിൽ പോവരുതെന്ന് കോടതി പോലും വിലക്കിയിട്ടില്ല. പോലീസ് നടപടി ഭക്തരോടുള്ള അവഹേളനമാണ്. ഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

 

This post was last modified on November 24, 2018 4:46 pm