X

ട്രെയിനുകളിൽ 2,17,592 ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചെന്ന് റെയിൽവേ മന്ത്രിയുടെ ട്വീറ്റ്, ആർആർബി പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന് ഉദ്യോഗാർത്ഥികളുടെ കമന്റ്

ആവശ്യത്തോട് ഇതുവരെ റെയിൽ വേ റിക്രൂട്ട്മെന്റ് ബോർഡ് പ്രതികരിച്ചിട്ടില്ല.

ട്രെയിനുകളിലെ ടോയ്ലറ്റ് പരിഷ്കരണത്തെ കുറിച്ച് ട്വിറ്ററിൽ പ്രതികരിച്ച റെയിൽ വേ മന്ത്രിക്ക് ആർആർബി പരീക്ഷാ ക്രമക്കേടിനെ കുറിച്ച് മറുപടി ചോദ്യവുമായി ഉദ്യോഗാര്‍ത്ഥികൾ. രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിൽ പ്രകൃതി സൗഹൃദ കക്കൂസുകൾ സ്ഥാപിച്ചതിനെ കുറിച്ചായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം. 60,594 ട്രെയിൻ കോച്ചുകളിൽ 2,17,592 ബയോ കക്കൂസുകൾ സ്ഥാപിച്ചെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റിന്റെ ഉള്ളടക്കം.

എന്നാൽ, പരിഷ്കരണങ്ങളെ കുറിച്ച് ട്വീറ്റ് ചെയ്ത് മന്ത്രിക്ക് ലഭിച്ച മറുപടികള്‍ നേട്ടത്തിനുള്ള അഭിന്ദനങ്ങളായിരുന്നില്ല. മറിച്ച് റെയിൽ വേ റിക്രൂട്ട് മെന്റ് ബോർഡ് നടത്തിയ ജെ ഇ സിബിടി റിസൽട്ടിനെ കുറിച്ചായികുന്നു. പരീക്ഷയിൽ ക്രമക്കേട് നടന്നെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും കമന്റുകൾ ആവശ്യപ്പെടുന്നു.

ജൂനിയർ എഞ്ചിനിയർ തസ്തികയിലേക്ക് റെയിൽവേ നടത്തിയ ആർആർബി ജെ.ഇ ആദ്യഘട്ട പരീക്ഷയുടെയും കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ആർ‌ആർ‌ബി തിരുവനന്തപുരം, ആർ‌ആർ‌ബി അഹമ്മദാബാദ്, ആർ‌ആർ‌ബി ഭുവനേശ്വർ, ആർ‌ആർ‌ബി ബാംഗ്ലൂർ എന്നിവയിലെ ഫലങ്ങളാണ് പുറത്തുവിട്ടത്.

ആർ‌ആർ‌ബി രണ്ടാം കമ്പ്യൂട്ടർ‌ അധിഷ്‌ഠിത ടെസ്റ്റിനായി (സിബിടി) ഒരുങ്ങുമ്പോൾ‌, രണ്ടാമത്തെ സിബിടിയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗാർത്ഥികളാണ് മന്ത്രിയുടെ അക്കൗണ്ടിൽ പരാതിയുമായെത്തിയത്. തിരഞ്ഞെുപ്പിൽ ക്രമകേടുണ്ടെന്നാണ് ആരോപണം.

അസംതൃപ്തി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആർ‌ആർ‌ബി ജെഇ ഒന്നാം സിബിടിയുടെ ഫലം പുറത്തിറങ്ങിയതിനുശേഷം, രണ്ടാം സിബിടിക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യാത്ത നിരവധി സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കാനുള്ള അന്യായമായ മാനദണ്ഡങ്ങളെക്കുറിച്ച് പരാതിപ്പെട്ടു. ആദ്യഘട്ട പരീക്ഷയുടെയും കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് വ്യാപക പരാതി ഉയർന്നത്.

ഫല പ്രഖ്യാപനത്തിൽ ഇടപെടമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു. എന്നാൽ ആവശ്യത്തോട് ഇതുവരെ റെയിൽ വേ റിക്രൂട്ട്മെന്റ് ബോർഡ് പ്രതികരിച്ചിട്ടില്ല.

 

 

 

This post was last modified on August 18, 2019 2:04 pm