X

ശബരിമല സ്ത്രീ പ്രവേശനം: വിധി സ്വാഗതാര്‍ഹമെന്ന് സര്‍ക്കാര്‍; നിരാശാജനകമെന്ന് തന്ത്രി

ജാതി, മതം, ലിംഗം തിരിച്ചുള്ള വിവേചനങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷത്തില്‍ തീരുമാനം എടക്കേണ്ടതും വിധി നടപ്പാക്കേണ്ടതും ദേവസ്വം ബോര്‍ഡാണ്. കോടതി വിധി പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷിതമായി മലചവിട്ടാന്‍ വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കമെന്നും മന്ത്രി പ്രതികരിച്ചു.

ശബരിമലയില്‍ മാത്രമല്ല, എല്ലാ ആരാധനാ സ്ഥലങ്ങളിലും ഒരു തരത്തിലുമുള്ള വിവേചനങ്ങളും അംഗീകരിക്കാനാവില്ല. ജാതി, മതം, ലിംഗം തിരിച്ചുള്ള വിവേചനങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

അതേസമയം, വിധി നിരാശാ ജനകമെന്ന് ശബരിമല തന്തി പ്രതികരിച്ചു. എന്നാല്‍ വിധിയെ മാനിക്കുന്നെന്നും  തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം പദ്മകുമാറും പ്രതികരിച്ചു.

ശബരിമല; പൗരോഹിത്യത്തിനും മതമൗലികവാദികള്‍ക്കും മാത്രമല്ല, പുരോഗമനസമൂഹത്തിനും സ്ത്രീപ്രവേശനം ഒരു വിഷയമാണ്‌

 

നാരീവിരുദ്ധ പരിസ്ഥിതി വാദം പൂക്കുന്ന ശബരിമല പൂങ്കാവനം

This post was last modified on September 28, 2018 11:44 am