X

കണ്ണൂര്‍ നഗരത്തില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്, കൂടാതെ ഒരു കാല്‍ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്.

കണ്ണൂര്‍ നഗരത്തില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റൗഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നിരവധി കേസുകളില് പ്രതിയായ റൗഫ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയുമായിരുന്നു.

ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ട് അധികം ദിവസങ്ങളായിട്ടില്ല. ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്, കൂടാതെ ഒരു കാല്‍ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്. റൗഫിന്റെ മൃതദേഹം പുലര്‍ച്ചെയോടെ മോര്‍ച്ചറിയിലേക്ക് മാറ്റും.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണോയെന്നത് വ്യക്തമല്ല. കണ്ണൂര്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Read: സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; ബൈക്ക് ഷെയറിംഗ് ഫീച്ചറുമായി ഗൂഗിള്‍

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

 

This post was last modified on July 30, 2019 6:55 am

Related Post
Leave a Comment