X

ദര്‍ശനത്തിന് സംരക്ഷണം നല്‍കിയില്ലെങ്കില്‍ പമ്പയില്‍ നിരാഹാരം ആരംഭിക്കും: ആദിവാസി- ദളിത് ആക്ടിവിസ്റ്റ് അമ്മിണി

വയനാട്ടിലെ ആദിവാസി- ദളിത് ആക്ടിവിസ്റ്റ് അമ്മിണി ശബരി മലയിലേക്ക്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ പമ്പയില്‍ നിരാഹാരം ആരംഭിക്കുമെന്ന് അമ്മിണി. കോട്ടയത്തുനിന്നാണ് അമ്മിണി പുറപ്പെട്ടിരിക്കുന്നത്.

‘ക്രമസമാധാന പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് സര്‍ക്കാരാണ് ഭക്തരല്ല. മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. അത് സര്‍ക്കാര്‍ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് ഞങ്ങള്‍. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കൂടി എത്താനുണ്ട്. അവര്‍ എത്തിയതിന് ശേഷം മലകയറും’ എന്ന് അമ്മിണി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്നാണ് നിലവില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുന്ന മനിതി സംഘം നേതാവ് ശെല്‍വി വ്യക്തമാക്കിയത്. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നമാണ് മനിതി സംഘം പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചത്.

മനീതിയുടെ രണ്ടാമത്തെ സംഘവും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കൂടുതല്‍ നാമജപ പ്രതിഷേധകരും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ശരണ പാതയില്‍ മനിതി സംഘം പോകേണ്ട വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം.

ശബരിമല LIVE: വനിത പ്രവേശനത്തിന്റെ കാര്യം ഉത്തരവാദിത്വത്തില്‍പ്പെട്ടത്തല്ലെന്ന് ഹെക്കോടതി നിയോഗിച്ച സമിതി

തുടക്കം മറീന ബീച്ചിൽ: ആരാണ് ശബരിമലയിൽ എത്തിയ ‘മനീതി കൂട്ടായ്മ’