X

സാലറി ചലഞ്ചിൽ പങ്കെടുത്തത് 2,77,338 ജീവനക്കാര്‍, ലഭിച്ചത് 488 കോടി രൂപ: തോമസ് ഐസക് നിയമസഭയിൽ

മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ചിന്‍റെ ഭാഗമായിരുന്നെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 2211 കോടി രൂപ കിട്ടുമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു.

നവകേരള നിര്‍മാണത്തിനായുളള സാലറി ചലഞ്ചിലൂടെ ഇതുവരെ 488 കോടി രൂപ കിട്ടിയതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു. 57.33 ശതമാനം ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്.

4,83,733 ജീവനക്കാരില്‍ 2,06395പേര്‍ സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നു. മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ചിന്‍റെ ഭാഗമായിരുന്നെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 2211 കോടി രൂപ കിട്ടുമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കര കയറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ചിന് സെക്രട്ടേറിയറ്റ് ജീവനിക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സാലറി ചലഞ്ച‌ിനുള്ള സമ്മതപത്രം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജീവനക്കാരും അധ്യാപകരുമായി എട്ടര ശതമാനത്തോളംപേർ മാത്രമാണ‌് വിയോജിപ്പറിയിച്ചത‌്. സെക്രട്ടറിയറ്റ് മുതൽ വില്ലേജ‌്‌ ഓഫീസുകൾ വരെയുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലെയും വിദ്യാലയങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും ഒരുമാസ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സന്നദ്ധരായി.

സെക്രട്ടേറിയറ്റിൽ ആകെ 4439 ജീവനക്കാരില്‍ 3741 പേരും ചലഞ്ച് ഏറ്റെടുത്തെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. 698 പേര്‍ മാത്രമാണ് വിസമ്മതിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

This post was last modified on December 3, 2018 1:59 pm

Related Post
Leave a Comment