X

അടുത്ത വര്‍ഷം ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തയ്യാറെന്ന് തിരഞ്ഞെടുപ്പ് ക്മ്മീഷന്‍

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നാല്‍ പല സംസ്ഥാന നിയമസഭകളുടേയും കാലാവധി വെട്ടിച്ചുരുക്കുകയോ നീട്ടുകയോ ചെയ്യേണ്ടി വരും. ഇന്ത്യയുടേത് പോലൊരു ഫെഡറല്‍ സംവിധാനത്തില്‍ ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലുണ്ട്.

അടുത്ത വര്‍ഷം സെപ്റ്റംബറോടെ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്താണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ആരാഞ്ഞിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതെന്നും ഒപി റാവത്ത് പറഞ്ഞു.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും കുറച്ചുകാലമായി മുന്നോട്ട് വയ്ക്കുന്നതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോട് സഹകരിക്കണണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്്. തിരഞ്ഞെടുപ്പ് ചിലവ് ചൂണ്ടിക്കാട്ടിയാണ് ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത് എന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കമുള്ള ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

2024ഓടെ ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നോട്ട് വച്ചിരുന്നത്. അതേസമയം ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നാല്‍ പല സംസ്ഥാന നിയമസഭകളുടേയും കാലാവധി വെട്ടിച്ചുരുക്കുകയോ നീട്ടുകയോ ചെയ്യേണ്ടി വരും. ഇന്ത്യയുടേത് പോലൊരു ഫെഡറല്‍ സംവിധാനത്തില്‍ ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്.

This post was last modified on October 5, 2017 10:13 am