X

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

യുവതിയെ ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതിനെതിരേ കേസ്‌

അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റും ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളുമായ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമല സന്നിധാനത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്ന് വന്ന വിശ്വാസി സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിന്റെ പേരിലാണ് രാഹുലിനെതിരെ കേസെടുത്തത്. പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക അക്രമമാണ് സമരക്കാര്‍ അഴിച്ചുവിടുന്നത്. ദേശീയ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരടക്കം വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രണമുണ്ടായി. ഏഷ്യാനെറ്റ്‌ ഡിഎസ്എന്‍ജി സമരക്കാര്‍ തകര്‍ത്തു. വിവിധ ചാനലുകളുടെ ക്യാമറകളും മൈക്കുകളും തകര്‍ത്തു. ശക്തമായ കല്ലേറിനെ തുടര്‍ന്ന് നിലയ്ക്കലില്‍ പൊലീസ് ലാത്തി വീശി.

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

This post was last modified on October 17, 2018 4:57 pm