X

ആക്ടിവിസ്റ്റുകള്‍ വന്നാല്‍ തടയും; ഇതേവരെ യുവതികള്‍ അപേക്ഷ നല്‍കിയിട്ടില്ല-കടകംപള്ളി

ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വന്നാല്‍ തടയുമെന്ന സര്‍ക്കാര്‍ നിപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗൂഢലക്ഷ്യങ്ങളുമായി ക്ഷേത്രത്തിലേക്ക് വരുന്നവര്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്ടിവിസ്റ്റുകള്‍ എന്ന് ഉദേദശിച്ചത് ഗൂഢലക്ഷ്യവുമാ.ി വരുന്നവരെയാണെന്നും മന്ത്രി വിശദീകരിച്ചു.

യുവതികള്‍ ആരും ഇതേവരെ ദര്‍ശനത്തിന് അപേക്ഷ നല്‍കിയിട്ടില്ല. മുമ്പ് തുലാംമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ ആക്ടിവിസ്റ്റുകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. രഹ്ന ഫാത്തിമ ദര്ഞസനത്തിനായി നടപ്പന്തലില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് മന്ത്രി ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല ശബരിമല എന്ന പ്രസ്താവനയുമായി എത്തിയത്. സര്‍ക്കാര്‍ നിലപാടാണ് താന്‍ അന്ന് വ്യക്തമാക്കിയതെന്ന് കടകംപള്ളി ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തര്‍ എത്തിയിരുന്നില്ല. മാധ്യമങ്ങള്‍ ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുകാണ്. മുമ്പും ശബരിമലയില്‍ പോലീസ് ധാരാളമായി സേവനം നടത്തിയിരുന്നു. പോലീസിന് നടുവില്‍ നിന്ന് പ്രാര്‍ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പന്തണം കൊട്ടാരം പ്രതിനിധി പറഞ്ഞത് മറ്റു ചില വിഷയങ്ങളിലുള്ളത് പോലെ തെറ്റിദ്ധാരണമൂലമാകാമെന്നും കടകംപള്ളി പറഞ്ഞു.