X

പുതുവൈപ്പ്; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് മൂന്ന് സമര സമിതി അംഗങ്ങളെ അയയ്ക്കാന്‍ തീരുമാനം

രാവിലെ പതിനൊന്നിന് ശേഷം വിളിച്ചുചേര്‍ത്ത സമരസമിതി കോര്‍കമ്മിറ്റിയാണ് തീരുമാനമെടുത്തത്‌

ഐഒസി എല്‍എന്‍ജി ടെര്‍മിനലിനെതിരെ പുതുവൈപ്പില്‍ നടക്കുന്ന സമരത്തെക്കുറിച്ച് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ സമരസമിതി തീരുമാനിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വില്ലേജ് ഓഫീസറുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം വിളിച്ചു ചേര്‍ത്ത കോര്‍കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

സമരസമിതിയില്‍ നിന്നും മൂന്ന് അംഗങ്ങളെയാണ് യോഗത്തിന് അയയ്ക്കുന്നത്. സമരസമിതി കണ്‍വീനര്‍ എ എസ് മുരളി, ചെയര്‍മാന്‍ ജയഘോഷ് എന്നിവരുള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് ചര്‍ച്ചയ്ക്ക് പോകുന്നത്. നേരത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ലെന്ന പ്രചരണം തെറ്റാണെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരില്‍ നിന്നും കൂടിക്കാഴ്ച സംഭവിച്ച അറിയിപ്പ് ലഭിച്ചാല്‍ തീരുമാനമെടുക്കുമെന്നാണ് ഇന്നലെ ജയഘോഷ് പറഞ്ഞിരുന്നത്.