X

‘Save Sabarimala’, ‘Save gender equality’: സുപ്രീംകോടതി ഫേസ്ബുക്ക് പേജിൽ പൊങ്കാലത്തല്ല്

ശബരിമലയിൽ ‘കമ്മ്യൂണിസ്റ്റ് അതിക്രമം’ നടക്കുന്നതായി വിശ്വസിക്കുന്നവരും, ‘സംഘപരിവാർ അതിക്രമം’ നടക്കുന്നതായി വിശ്വസിക്കുന്നവരും ചേർന്ന് സുപ്രീംകോടതിയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാലത്തല്ല്. ‘Save Sabarimala’, ‘Save gender equality’ എന്നീ ഹാഷ്ടാഗുകൾ ഇരുകൂട്ടരും മത്സരിച്ച് പ്രയോഗിക്കാൻ തുടങ്ങിയതോടെ ഓരോ പോസ്റ്റിലും പതിനായിരക്കണക്കിന് കമന്റുകളാണ് വന്നുകിടക്കുന്നത്.

ആഴ്ചകൾക്കു മുമ്പ് സംഘപരിവാർ പ്രൊഫൈലുകളാണ് ‘സേവ് ശബരിമല’ പ്രചാരണം സുപ്രീംകോടതി ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് പേജിൽ തുടങ്ങി വെച്ചത്. “ശബരിമല വിഷയത്തിൽ എല്ലാ വിശ്വാസികളുടെയും പ്രതിക്ഷേധം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് രൻജൻ ഗോഗോയിയെ അറിയിക്കുക.
Facebook link open ചെയ്തതിനു ശേഷം Save Sabarimala എന്ന് Comment post ചെയ്യണം..
അയ്യപ്പ ഭക്തന്മാർ ആയ എല്ലാ Contactsനും ഇത് അയച്ചു കൊടുക്കണം..
സ്വാമി ശരണം.” എന്ന മെസ്സേജാണ് സുപ്രീംകോടതി ഫേസ്ബുക്ക് പേജിന്റെ ലിങ്ക് സഹിതം പ്രചരിച്ചിരുന്നത്. സുപ്രീംകോടതിയെ ഇതുവഴി സ്വാധീനിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ പ്രചാരണത്തിനു പിന്നിലുള്ളതെന്ന് അതിലെ വാക്കുകൾ സൂചിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഇതിന് എതിർ പ്രചാരണവും വന്നു തുടങ്ങിയിട്ടുണ്ട്. ‘സേവ് ജന്റർ ഈക്വാലിറ്റി’ എന്നും ‘സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്നുമുള്ള ഹാഷ്ടാഗുകളാണ് പുതിയതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘Save sabharimala from kerala kammunist’ എന്നും ‘Save kerala from chanaka sanki’ എന്നുമെല്ലാം കമന്റുകളുണ്ട്.

This post was last modified on January 12, 2019 7:13 pm

Related Post
Leave a Comment