X

‘പിസി ജോർജുമായുള്ള ഒരു പരിപാടിയും വേണ്ട’ ആസിഫ് അലിക്ക് ആരാധകരുടെ ഉപദേശം

എംഎല്‍എ എക്‌സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയായി ആസിഫിനെ ക്ഷണിച്ചതിന് പിന്നാലെയാണ് പേജിൽ ഉപേദശവുമായി കമന്റുകൾ എത്തിത്തുടങ്ങിയത്.

പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെ ബഹിഷ്‌കരിക്കണമെന്ന പ്രചാരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് ആരാധകരുടെ ഉപദേശം.
#BoycottPCGeorge എന്ന ഹാഷ് ടാഗോടെയാണ് ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കമന്റുകൾ എത്തിയിരിക്കുന്നത്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയായി ആസിഫിനെ ക്ഷണിച്ചതിന് പിന്നാലെയാണ് പേജിൽ ഉപേദശവുമായി കമന്റുകൾ വന്നത്.

ജൂൺ 16ന് നിശ്ചയിച്ച ചടങ്ങിന്റെ ഭാഗമായി ആസിഫ് അലിയുടെയും പിസി ജോര്‍ജ്ജിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി നോട്ടീസ് കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിരുന്നു. എന്നാൽ പരിപാടിയിൽ മാറ്റമൊന്നുമില്ലെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും സംഘാടകർ പറയുന്നു.

മുസ്ലീം തീവ്രവാദികള്‍ക്ക് പിന്തുണയ്ക്കുന്ന മുസ്ലീം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പി.സി.ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പിസിക്കെതിരെ ബഹിഷ്കരണ പ്രതിഷേധം രൂക്ഷമായിരുന്നു. എന്നാൽ ഫോൺ സംഭാഷണം തന്റേതല്ല എന്ന വിശദീകരണമാണ് പി.സി.ജോർജ് നൽകുന്നത്.

 

This post was last modified on June 14, 2019 11:12 am