X

ഒരു പ്രിന്‍സിപ്പല്‍ ഇങ്ങനെയൊക്കെ ആകാമോ? (വീഡിയോ)

തന്റെ കുട്ടികളെ പുതിയ രീതിയിലുള്ള വ്യായാമ മുറകളാണ് ഈ പ്രിന്‍സിപ്പല്‍ പരിശീലിപ്പിക്കുന്നത്

കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ഒരു അധ്യാപകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നതില്‍ ഒന്ന്. ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ സി ഗുവാന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ സാങ്ങ് പെങ്ഫെ സര്‍ക്കാരിന്റെ ദിവസേനയുള്ള വ്യായാമ മുറകള്‍ക്ക് മാറ്റം വരുത്തിയിരിക്കുകയാണ്. തന്റെ കുട്ടികളെ പുതിയ രീതിയിലുള്ള വ്യായാമ മുറകളാണ് ഈ പ്രിന്‍സിപ്പല്‍ പരിശീലിപ്പിക്കുന്നത്.

ക്ലാസ്സിലെ ഇടവേളകളില്‍ വളരെ രസകരമായ നൃത്തമാണ് ഈ അധ്യാപകന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നത്. കുട്ടികള്‍ക്ക് നൃത്ത പരിശീലനം നല്‍കുന്ന വീഡിയോ വൈറലായതോടെ അധ്യാപകന്‍ പറയുന്നത് ഇങ്ങനെ, ‘ഇത് ഞങ്ങളുടെ സ്‌കൂളില്‍ ഇടവേളകളില്‍ ചെയ്യുന്ന ചെറിയ ഒരു പ്രവര്‍ത്തി മാത്രമാണ്. രസകരവും വ്യത്യസ്തവുമായ ഇടവേളകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്’ എന്നാണ്.

ഗിബു നൃത്തം (ആധുനിക ജാസ്സിന്റെ വകഭേദമായ നൃത്തം) സ്വയം പഠിച്ചതാണ് ഈ അധ്യാപകന്‍, അതാണ് കുട്ടികളെ പഠിപ്പിക്കുന്നതും. ചൈനയിലെ സ്‌കൂളുകളില്‍ ഈ നൃത്തം സാധാരണമല്ല. 1951 മുതല്‍ നിലവിലുള്ള നിര്‍ബന്ധമായും പാലിക്കേണ്ട വ്യായാമ മുറകളാണ് സ്‌കൂള്‍ കുട്ടികള്‍ ചൈനയില്‍ ചെയ്തു വരുന്നത്.

This post was last modified on January 24, 2019 4:35 pm