X

‘ഇതാ കണ്ടോളു’ ജഡേജയുടെ ആദ്യ ഓവർ വിക്കറ്റ് നേട്ടത്തിൽ മഞ്ജരേക്കർക്ക് ട്രോള്‍ വർഷം

മഞ്ജരേക്കറുടെ പരാമര്‍ശത്തിന് വിക്കറ്റ് സ്വന്തമാക്കി ജഡേജ മറുപടി നല്‍കിയിരിക്കുകയാണെന്ന് ട്രോളന്‍മാര്‍ പറയുന്നു.

‘ജഡേജയെ പോലെയുള്ള താരങ്ങളുടെ ഫാനല്ല ഞാന്‍. ഏകദിനത്തില്‍ സ്ഥാനമില്ല അയാള്‍ക്കിന്ന്. പക്ഷെ ടെസ്റ്റില്‍ നല്ല ബോളറാണ്”. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്‍പ് ജഡേജയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ സംസാരിച്ചതിങ്ങനെയായിരുന്നു. എന്നാൽ ഈ പരാമർശത്തിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ഇപ്പോൾ അദ്ദേഹം.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ സ്ഥാനം ലഭിച്ച ജഡേജ തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. ഇതിനു പിന്നാലെയാണ് മഞ്ജരേക്കര്‍ക്കെതിരെ ട്രോളുകള്‍ ആരംഭിച്ചത്. ജഡേജ വിക്കറ്റ് സ്വന്തമാക്കുമ്പോള്‍ കമന്ററി ബോക്‌സിലുണ്ടായിരുന്നതും മഞ്ജരേക്കര്‍ തന്നെ. ഇതും ട്രോളർമാക്ക് ആവേശമായി. നിങ്ങൾ വിമർശിച്ച ജഡേജയുടെ ബോളിങ്ങ് പ്രകടനം കണ്ടില്ലേ എന്നാണ് മിക്കവുടെയും ചോദ്യം. മഞ്ജരേക്കറുടെ പരാമര്‍ശത്തിന് വിക്കറ്റ് സ്വന്തമാക്കി ജഡേജ മറുപടി നല്‍കിയിരിക്കുകയാണെന്ന് ട്രോളന്‍മാര്‍ പറയുന്നു.

സോഷ്യല്‍ മീഡിയ രൂക്ഷമായി വിമർശിച്ച മഞ്ജരേക്കറുടെ പരാമര്‍ശത്തെ വിമർശിച്ച് ജഡേജുയും രംഗത്തെത്തിയിരുന്നു. ”നിങ്ങളേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോഴും കളിക്കുന്നു. ആളുകളെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ പൊങ്ങച്ചം കേട്ട് മതിയായി” എന്നായിരുന്നു ജഡേജയുടെ മറുപടി.


 

നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; നാസറും രാജുവും ആരാണ്, ഹരിതാ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം എവിടെ പോയി?