X

ആണ്‍തുണയില്ലാതെ സ്ത്രീകള്‍ ഹജ്ജിനു പോകരുതെന്ന ശരീഅത്ത് നിയമം എന്‍ഡിഎ സര്‍ക്കാര്‍ മാറ്റി: മന്‍കി ബാത്തില്‍ മോദി

1,300 സ്ത്രീകള്‍ ഒറ്റക്ക് ഹജ്ജിനു പോകാന്‍ ഇത്തവണ അപേക്ഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

മുസ്ലീം സ്ത്രീകളോടുളള വിവേചനം കുറയക്കാന്‍ തന്റെ സര്‍ക്കാറിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം സ്ത്രീകള്‍ക്ക് മക്കത്ത് പോയി ഹജ്ജ് ചെയ്യണമെങ്കില്‍ രക്തബന്ധത്തില്‍ പെട്ട ഒരാണ്‍ത്തുണ വേണമന്നാണ് ശരീഅത്ത് നിയമം.

‘മെഹറം’ അടുത്ത ബന്ധത്തില്‍ പെട്ട വ്യക്തി അതായത് വിവാഹം കഴിക്കാന്‍ ശരീഅത്ത് നിയമപ്രകാരം പാടില്ലാത്ത ആള്‍ കൂടെ ഉണ്ടായിരിക്കണം. ഈ നിയമം സ്ത്രീകളോടുളള കടുത്ത വിവേചനമാണെന്ന് മനസിലാക്കി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടുവെന്നും മോദി പറഞ്ഞു.

മന്‍കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.  1,300 സ്ത്രീകള്‍ ഒറ്റക്ക് ഹജ്ജിനു പോകാന്‍ ഇത്തവണ അപേക്ഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

 

This post was last modified on December 31, 2017 4:30 pm