മുഖ്യമന്ത്രി പിണറായി വിജയന്റെ വാച്ച് ഡിജിപി ലോക്നാഥ് ബഹ്രയുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു. പേടിക്കേണ്ട വാച്ച് പിണറായിയുടെ കൈവശം തന്നെ എത്തിച്ചേരുകയും ചെയ്തു.
കേരള പോലീസ് കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിക്കിടെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ മാജിക് ആയിരുന്നു ഇത്. മുഖ്യമന്ത്രിയുടെ വാച്ച് വാങ്ങിയ മുതുകാട് അത് ഒരു തൂവാലയില്‍ പൊതിഞ്ഞ് ഒരു പെട്ടിക്കുള്ളിലടച്ചു. തുടര്‍ന്ന് ഈ പെട്ടി അദ്ദേഹം ഡിജിപി ലോക്നാഥ് ബഹ്രയെ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു പെട്ടി മുതുകാട് മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രി ആ പെട്ടി തുറന്നപ്പോള്‍ തന്റെ വാച്ച് തൂവാലയില്‍ പൊതിഞ്ഞ് അതിനുള്ളിലിരിക്കുന്നു.
ഇത് തന്റെ വാച്ച് തന്നെയാണെന്നും ബഹ്രയുടെ കയ്യില്‍ വാച്ചില്ലെന്നാണ് അതിന്റെ അര്‍ത്ഥമെന്നും കുട്ടികളോട് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.