X

‘ഇന്ത്യക്ക് ഇനി ഒരു സൈനിക മേധാവി’; സ്വാതന്ത്ര്യദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ലോകത്ത് മാറിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെയും സുരക്ഷയുടെയും സ്വഭാവവുമായി സമന്വയിപ്പിക്കാൻ തീരുമാനം പ്രധാനമാണെന്നും പ്രധാനമന്ത്രി

രാജ്യത്തെ സൈനിക ഘടനയിൽ കാതലായ മാറ്റം പ്രഖ്യാപിച്ച് പ്രധാന മന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം. ഇന്ത്യയുടെ കര, നാവിക, വ്യോമ സൈനിക വിഭാഗങ്ങൾക്കുമായി ഒരു സൈനിക മേധാവിയെ നിയമിക്കുമെന്നാണ് പുതിയ പ്രഖ്യാപനം.

രാജ്യത്തിന്റെ അഭിമാനമാണ് നമ്മുടെ സേനകൾ. അവയെ കൂടുതൽ ശക്തിപ്പെടുത്താൻ സുപ്രധാന നടപടികൾ സ്വീകരിക്കുകയാണ്. അതിനായി വലിയ പ്രഖ്യാപനം നടത്തുകയാണ്. പ്രതിരോധ മേധാവി അഥവാ 
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്  (സിഡിഎസ്) എന്നൊരു അധികാര സ്ഥാനം തയ്യാറാക്കുകയാണ്. ഈ തീരുമാനം സേനയെ ഏകോപിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഇതോടെ കൂടുതല്‍ ശക്തരാക്കും. ലോകത്ത് മാറിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെയും സുരക്ഷയുടെയും സ്വഭാവവുമായി സമന്വയിപ്പിക്കാൻ തീരുമാനം പ്രധാനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്തിന്റെ സാമ്പത്തക പുരോഗതിക്കായി എല്ലാ പൗരന്മാരു കൈകോർക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജിഎസ്ടിയിലുടെ ഒരു നികുതി ഘടന എന്നത് നിലവിൽ വന്നത് ചുണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രാജ്യം ഒരു ഭരണഘടന എന്നതു സാധ്യമായിരിക്കുന്നു. ഇനി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധനചെയ്ത് വ്യക്തമാക്കുന്നു.

‘ഒരു രാജ്യം, ഒരു ഭരണഘടന’; ജമ്മു- കാശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

This post was last modified on August 15, 2019 1:23 pm