X

ഫേസ്ബുക്കില്‍ ട്രംപിനെ ‘മുട്ടുകുത്തിച്ച്’ നരേന്ദ്ര മോദി

2017 ജനുവരി ഒന്നു മുതല്‍ വിവിധ സര്‍ക്കാരുകളുടെ തലപ്പത്തുള്ളവരുടെയും വിദേശകാര്യ മന്ത്രിമാരുടേതുമായി വ്യക്തിപരവും ഔദ്യോഗികവുമായ 650 പേജുകള്‍ ഫേസ്ബുക്കിലുണ്ട്

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫേസ്ബുക്കില്‍ കടത്തിവെട്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫേസ്ബുക്കില്‍ ട്രംപിനുള്ളതിനേക്കാള്‍ ഇരട്ടിയിലധികം ആരാധകരാണ് മോദിക്കുള്ളത്.

43.2 ദശലക്ഷം പേരാണ് ഫേസ്ബുക്കില്‍ മോദിയെ പിന്തുടരുന്നത്. എന്നാല്‍ ട്രംപിനെ പിന്തുടരുന്നവര്‍ 23.1 ദശലക്ഷം പേര്‍ മാത്രമാണെന്ന് ബര്‍സണ്‍-മാര്‍ട്‌സ്റ്റെല്ലാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ട്വിറ്ററിനേക്കാല്‍ ഏഷ്യാക്കാര്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്കാണ്. അതുകൊണ്ടു തന്നെ ഏഷ്യന്‍ നേതാക്കള്‍ക്ക് പിന്തുണ കൂടുതലും ഫേസ്ബുക്കിലൂടെയാണ് ലഭിക്കുന്നത്. 2017 ജനുവരി ഒന്നു മുതല്‍ വിവിധ സര്‍ക്കാരുകളുടെ തലപ്പത്തുള്ളവരുടെയും വിദേശകാര്യ മന്ത്രിമാരുടേതുമായി വ്യക്തിപരവും ഔദ്യോഗികവുമായ 650 പേജുകള്‍ ഫേസ്ബുക്കിലുണ്ട്. അതേസമയം ഇടപെടലിന്റെ കാര്യത്തില്‍ മോദിയേക്കാള്‍ മുമ്പിലാണ് ട്രംപ്. 204.9 മില്യണ്‍ കമന്റ്, ലൈക്ക്, ഷെയര്‍ എന്നിങ്ങനെയാണ് ട്രംപിന് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. മോദിക്കാകട്ടെ 113.6 മില്യണ്‍ മാത്രവും.

മോദിയേക്കാള്‍ ഫേസ്ബുക്കില്‍ ദിവസവും കൂടുതല്‍ പോസ്റ്റിടുന്നതും ട്രംപ് ആണ്. ഒരുദിവസം ശരാശരി അഞ്ച് പോസ്റ്റുകളെങ്കിലും ട്രംപ് ഇടുന്നുണ്ട്. 16 ദശലക്ഷം ആരാധകരുള്ള ജോര്‍ദാനിലെ ക്വീന്‍ റാണിയ ആണ് മൂന്നാമത്. ഫേസ്ബുക്കില്‍ ഏറ്റവും കൂടതല്‍ ഇഷ്ടപ്പെടുന്ന നേതാവ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ്. ഇവര്‍ ഫേസ്ബുക്കില്‍ സ്ഥിരമായി ലൈവ് വരാറുമുണ്ട്. ആരാധകരില്‍ നിന്നും ഇവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ 14 ശതമാനവും ലവ് ഹാര്‍ട്ട് ആണ് ലഭിക്കുന്നത്. 9.6 ദശലക്ഷം പേരുടെ പിന്തുണയുമായി കംബോഡിയ പ്രധാനമന്ത്രി ഹുന്‍ സെന്നാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്.

This post was last modified on May 2, 2018 4:48 pm