X

ഫോനി: കൈകൂപ്പി അപേക്ഷിച്ചും, സംരക്ഷണ വലയം തീർത്തും കര്‍മ്മ നിരതരായി ഒഡീഷ പോലീസ്/ ചിത്രങ്ങൾ

കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് തുടരുന്ന സാഹചര്യത്തില്‍ കര്‍മ്മ നിരതരായി ഒഡീഷ പോലീസ്. ഫോനി നാശം വിതച്ചതിന്റെ ഫലമായി നിരവധി വീടുകളാണ് ഒഡീഷയില്‍ തകര്‍ന്നത് മുന്നുറോളം വീടുകള്‍ ഇതിനോടകം വെള്ളത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ പല വീടുകളും തകര്‍ച്ചാഭീഷണിയിലുമാണ്. ഇതെത്തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ഒഡീഷ പോലീസ്.

കനത്ത മഴ പോലും വകവയ്ക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥർ  പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ഇറങ്ങിയിരിക്കുന്നത്. ഓരോ വീട്ടിലും കയറി, മാറി താമസിക്കാന്‍ പോലീസുകാര്‍ അപേക്ഷിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ട്വിറ്ററിലൂടെ ഒഡീഷ പോലീസ് പുറത്തു വിട്ടിരുന്നു. ദുരിതാശ്വാസ ക്യാംപിലേക്ക് മാറാൻ വീട്ടുകാരോട് കൈകൂപ്പി അപേക്ഷിക്കുന്നു ഉദ്യോഗസ്ഥന്റെ ചിത്രം കഴിഞ്ഞ ദിവസം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയുന്നു. ബെർഹാംപൂർ എസ്.പി പിനാക് മിശ്രയാണ് അഭ്യർത്ഥനയുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. സ്ത്രീകളുടെയും കുട്ടികളുടെയും    സുരക്ഷണത്തിന്റെ ചുമതല ഏറ്റെടുത്ത്  വനിതാ പോലീസും  മുന്‍ പന്തിയില്‍ തന്നെയുണ്ട്.

അതേസമയം,  കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് തുടരുന്നതിനിടെ ഇതുവരെ ഒഡീഷയില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്ത്.  എന്നാല്‍ പുരിയില്‍ അഞ്ചുപേര്‍ മരിച്ചെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഒഡീഷയില്‍ നിന്നും ചുഴലിക്കാറ്റ് ആന്ധ്ര പ്രദേശിലേക്ക് കടന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഇതോടെ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ശക്തമായ മഴയുണ്ടായെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് ചുണ്ടിക്കാട്ടുന്നു. ആന്ധ്രാ,ഒഡീഷാ തീരങ്ങളില്‍ ശക്തമായ മഴയണ് ലഭിച്ചത്, പലയിടത്തും 15 സെന്റിമീറ്റര്‍ മഴ പെയ്തു ഒഡീഷയില്‍ നിന്നും വടക്ക്-വടത്ത് കിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത 150-160 കിലോമീറ്ററായി കുറയും. നിലവില്‍ മണിക്കൂറില്‍ 175 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റു വീശുന്നത്. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട.

സാഹചര്യങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങളോട് വീട് വിട്ടിറങ്ങരുതെന്നാണ് പോലീസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്തെ പോലീസ് വകുപ്പ് പൂർണമായി ദുരിതാശ്വാസ പ്രവർത്തനത്തനത്തിനായി സജ്ജമാണെന്നും അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ ബന്ധപ്പെടണമെന്നും ഒഡീഷ പോലീസ്  അറിയിച്ചു.

This post was last modified on May 3, 2019 4:44 pm

Related Post
Leave a Comment