X

ശബരിമല സ്ത്രീ പ്രവേശനം: സുപ്രിംകോടതി വിധി ഇന്ന്

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതിയുടെ വിധി ഇന്ന് പ്രഖ്യാപിക്കും. ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഇതില്‍ നിന്നും ഭിന്നമാണ്.

സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെ അവര്‍ എതിര്‍ക്കുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കാനാകില്ലെന്നാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അമിക്യസ്‌ക്യൂരി നിരീക്ഷിച്ചത്. ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജിയില്‍ കോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ഇതുവരെയുള്ള വാദങ്ങളില്‍ നടത്തിയിട്ടുള്ളത്. ഹിന്ദു മതത്തിനുള്ളില്‍ ഹിന്ദു പുരുഷനെന്നോ ഹിന്ദു സ്ത്രീയെന്നോ ഉള്ള വേര്‍തിരിവില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

This post was last modified on October 13, 2017 9:04 am