സിപിഐ സ്ഥാനാര്‍ത്ഥിയായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ മത്സരിക്കുന്ന ബിഹാറിലെ ബെഗുസരായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍. വോട്ടിംഗ് യന്ത്രത്തിലെ രണ്ടാമത്തെ ബട്ടനില്‍ അമര്‍ത്തണമെന്ന് വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്ന വീഡിയോ പുറത്തുവന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തെക്കുറിച്ച് വോട്ടര്‍മാര്‍ പരാതി പറയുന്നതായി കാണാം.
വോട്ടിംഗ് മെഷിനില്‍ കനയ്യയുടെ പേര് ഒന്നാമതാണ്. ഗിരിരാജ് സിംഗ് രണ്ടാമതും. ആര്‍ജെഡി മഹാസഖ്യത്തിന്റെ തന്‍വീര്‍ ഹസനാണ് മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി. പ്രാദേശിക ഭരണകൂടം രണ്ടാമത്തെ ബട്ടന്‍ അമര്‍ത്താന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായി വോട്ടര്‍മാര്‍ പരാതിപ്പെടുന്നു. രണ്ടാം നമ്പര്‍ ബട്ടന്‍ അമര്‍ത്താന്‍ തന്നെ നിര്‍ബന്ധിച്ചതായി ഒരു യുവതി പറയുന്നു. എനിക്ക് കനയ്യ കുമാറിന് വോട്ട് ചെയ്യാനായിരുന്നു താല്‍പര്യം. എന്നാല്‍ അവര്‍ എന്നെ രണ്ടാമത്തെ ബട്ടനില്‍ അമര്‍ത്താന്‍ നിര്‍ബന്ധിച്ചു – വോട്ടര്‍ പറയുന്നു. ചില വോട്ടര്‍മാര്‍ പ്രാദേശിക ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.
This post was last modified on April 30, 2019 7:25 am
Leave a Comment