ആഗോളതലത്തില്‍ വിശ്വാസ്യയതയുടെ പേരില്‍ വെല്ലുവിളി നേരിടുന്ന ഫെയ്‌സ്ബുക്ക് ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മറ്റിയ്ക്ക് മുമ്പാകെ മാപ്പ് പറയാന്‍ തയ്യാറായി. പൗരാവകാശം സംരക്ഷിക്കുന്നതിനായി ഫെയ്‌സ്ബുക്കിലും അവരുടെ തന്നെ നിയന്ത്രണത്തിലുള്ള വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്നതിന് കമ്പനിയുടെ വൈസ് പ്രസിഡന്റ് (ഗ്ലോബന്‍ പ്ലബിക് പോളിസി) ജോയല്‍ കാപ്ലന്‍ പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് മുന്നില്‍ ഇന്നലെ ഹാജരായിരുന്നു.
ഉള്ളടക്കങ്ങളും, പരസ്യങ്ങളും, വിപണന പ്രക്രിയകളും നിയന്ത്രിക്കുന്നതിന് ഇന്ത്യയില്‍ ഏത് രീതിയിലുള്ള നിയന്ത്രണ സംവിധാനമാണ് ഒരുക്കിയതെന്ന് കമ്മിറ്റിയ്ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ ഫെയ്‌സ്ബുക്കിനായിട്ടില്ല എന്നാണ് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് പറ്റിയ തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞുവെന്നും വ്യക്തമായ ചോദ്യം ചെയ്യലിനോ സുതാര്യത പാലിക്കുന്ന കാര്യങ്ങളെക്കുറിച്ചോ കമ്മറ്റിയ്ക്ക് മുന്നില്‍ ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
. വടകരയില്‍ പി ജയരാജനെ നേരിടാന്‍ കെകെ രമ ഇറങ്ങിയാല്‍ കോണ്‍ഗ്രസ് എന്തുചെയ്യും?
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ ഫെയ്‌സ്ബുക്കിന് സാധിക്കുമോ? അതില്‍ സുരക്ഷാ ഏജന്‍സികളെ സഹായിക്കാനാകുമോ? എന്നു ഒരു പാര്‍ലമെന്ററി പാനല്‍ ജോയല്‍ കാപ്ലനോട് ആശങ്കയറിയിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മറ്റിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജോയല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
‘ശരിയായ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഞങ്ങള്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞെന്നുവരില്ല. ശരിയായ നിയന്ത്രണ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്’ എന്നായിരുന്നു. എന്നാല്‍ ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് വിശദീകരണങ്ങളില്‍ ഇന്ത്യ തൃപ്തരല്ലെന്നാണ് വിവരങ്ങള്‍.
This post was last modified on March 7, 2019 8:41 am
Leave a Comment