X

എന്റെ ജീവിതം നഷ്ടമായി, ഞാന്‍ പോകുന്നു; ജിഷ്ണുവിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

കുറിപ്പിന്റെ ആധികാരികത ഉറപ്പാക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് കോടതി

പാമ്പാടി നെഹ്രു കോളേജ് ഹോസ്റ്റലില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണേയിയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യക്കുറിപ്പ് പുറത്ത്. ഹൈക്കോടതിയിലെ വാദത്തിനിടെയാണ് ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പുകള്‍ പുറത്തായത്. അതേസമയം കുറിപ്പിന്റെ ആധികാരികത ഉറപ്പാക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

ഈ കുറിപ്പില്‍ ഇംഗ്ലീഷിലുള്ള നാല് വാചകങ്ങളാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’ എന്നിവയാണ് ആ വാചകങ്ങള്‍. ജനുവരി 11ന് ക്രൈംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്. കുളിമുറിയുടെ ഓവുചാലില്‍ നിന്നായിരുന്നു കത്ത് ലഭിച്ചത്.

അതേസമയം ഈ കുറിപ്പ് കെട്ടുകഥയാണെന്നാണ് അന്ന് മുതല്‍ ജിഷ്ണുവിന്റെ വീട്ടുകാരുടെ ആരോപണം. സമൂഹമാധ്യമത്തില്‍ സജീവമായ ജിഷ്ണു കത്തെഴുതാന്‍ സാധ്യതയില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കേസ് അട്ടിമറിക്കാനുള്ള കോളേജ് അധികൃതരുടെ ശ്രമമാണ് കത്തെന്നും അവര്‍ ആരോപിക്കുന്നു. കൂടാതെ പോലീസ് സീല്‍ ചെയ്ത മുറിക്ക് സമീപത്ത് നിന്നും കത്ത് കണ്ടെത്തിയതും ദുരൂഹമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.