X

ഒരു വര്‍ഷത്തേക്ക് കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഇല്ല; സര്‍ഫാസി നിയമം ഒരു വര്‍ഷത്തേക്ക് ചുമത്തില്ല

ജപ്തി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു.

സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്ക് കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഇല്ലെന്ന് സര്‍ക്കാര്‍. ജപ്തി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. ആര്‍ബിഐയുടെ അനുമതി ഉടന്‍ വാങ്ങുമെന്നും വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതള്ളണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇടുക്കിയില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കട്ടപ്പനയില്‍ ഇന്ന് ഉപവാസമിരിക്കുകയാണ്.

പ്രളയത്തിന് ശേഷം സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചു. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്.

This post was last modified on March 6, 2019 11:42 am