X

കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം: ഭക്ഷ്യധാന്യങ്ങളും മരുന്നുമെത്തിക്കും

60 ടണ്‍ അവശ്യ മരുന്നുകൾ നാളെ കേരളത്തിൽ എത്തിക്കും.വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന ആറു സംഘങ്ങൾ കേരളത്തിൽ എത്തും.

പ്രളയവും കാലവര്‍ഷക്കെടുതികളും നേരിടുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും നല്‍കും. 50,000 മെട്രിക് ടണ്‍ അരി, 100 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ എത്തിക്കും. 60 ടണ്‍ അവശ്യ മരുന്നുകൾ നാളെ കേരളത്തിൽ എത്തിക്കും. വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന ആറു സംഘങ്ങൾ കേരളത്തിൽ എത്തും. ആരോഗ്യ മന്ത്രാലയം ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ദുരിതബാധിതർക്ക് അവശ്യ ഭക്ഷണവും മരുന്നും എത്തിക്കുന്നതിൽ കേന്ദ്ര മന്ത്രാലയങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്ര ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. എയർ ഇന്ത്യ ദുരിതാശ്വാസ സാമഗ്രികൾ സൗജന്യമായി എത്തിക്കും. ബെഡ്ഷീറ്റുകളും പുതപ്പുകളും റെയിൽവേ എത്തിക്കും. 12,000 ലിറ്റർ മണ്ണെണ്ണ കൂടി അനുവദിക്കും. 14 ലക്ഷം ലിറ്റർ വെള്ളവുമായുള്ള ട്രെയിന്‍ 8 ലക്ഷം ലിറ്റർ വെള്ളാവുമായുള്ള നാവിക സേന കപ്പലും നാളെ കൊച്ചിയിൽ എത്തും.

This post was last modified on August 19, 2018 8:36 pm