UPDATES

മാര്‍ക്കറ്റിംഗ് ഇന്‍ഷ്യേറ്റീവ്‌

ഉയരത്തിലെത്തട്ടെ ജീവിതം; ഏവിയേഷന്‍ രംഗത്ത് ഒരു ജോലിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സ്പീഡ് വിംഗ്‌സ്, തൃശൂര്‍


ലക്ഷ്യം ആകാശത്തോളം ഉയരത്തിലെത്തണം എന്നാണെങ്കില്‍, അവിടേക്ക് എത്തപ്പെടാന്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം ശരിയായതായിരിക്കണം. കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും ജീവിതത്തിന്റെ സുരക്ഷിതത്വത്തിനും ഏറ്റവും മികച്ചൊരു തൊഴിലാണ് നിങ്ങള്‍ക്ക് തുണയാകുമെന്നതിനാല്‍ ആ തൊഴില്‍ തെരഞ്ഞെടുപ്പില്‍ ഒരിക്കലും പിഴവ് സംഭവിക്കരുത്.

യുവാക്കള്‍ക്ക് ഇന്ന് ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ് വ്യോമയാന രംഗം. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ നിലവില്‍ ഉള്ളത്. അതുകൊണ്ട് മത്സരബുദ്ധിയോടെ ഉദ്യോഗാര്‍ത്ഥികള്‍ ഈ മേഖലയില്‍ നിന്നും തങ്ങളുടെ ജീവിത സുരക്ഷിതത്വം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുകയാണ്. ഇവിടെ നിങ്ങള്‍ക്കും വിജയിക്കണമെങ്കില്‍ മികച്ചതും ആ മേഖലയിലെ വൈവിധ്യമാര്‍ന്നതുമായ കോഴ്‌സുകള്‍ കണ്ടുപിടിക്കുക. അതിലുപരിയായി നിങ്ങളുടെ കരിയറിനും ഭാവിക്കും ഏറ്റവും മികച്ച ഫലം വാഗ്ദാനം ചെയ്യുന്ന പഠനകേന്ദ്രം കണ്ടെത്തുക.

എവിയേഷന്‍ പരിശീലന കേന്ദ്രങ്ങള്‍ പലതും നിങ്ങള്‍ക്കു മുന്നില്‍ കാണാം. പക്ഷേ, ഒന്നോര്‍ക്കുക, നമ്മുടെ ലക്ഷ്യം വളരെ ഉയരത്തിലാണ്. അവിടേക്ക് എത്തപ്പെടാന്‍ പ്രാപ്തരായിരിക്കണം. അതിലേക്ക് നിങ്ങളെ പൂര്‍ണ സജ്ജരാക്കാന്‍ കഴിവുള്ള പരിശീല കേന്ദ്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. അത്തരമൊരു തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ തെറ്റു പറ്റാതിരിക്കാന്‍ സ്പീഡ് വിംഗ്‌സ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമി നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. മികച്ച പരിശീലനമൊരുക്കി ഏവിയേഷന്‍ മേഖലയിലെ തൊഴിലിന് നിങ്ങളെ പ്രാപ്തനാക്കുക മാത്രമല്ല, നിങ്ങള്‍ ലക്ഷ്യം വച്ച തൊഴില്‍ സ്വന്തമാക്കുന്നതിന് കൂട്ടു നില്‍ക്കുകയും ചെയ്യുന്നു.

തൃശൂരിലെ സ്പീഡ് വിംഗ്‌സ് ഏവിയേഷന്‍ അക്കാദമി തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുക മാത്രമല്ല, കോഴ്‌സ് തീരുന്നതോടെ ജോലി ലഭ്യമാക്കി കൊടുക്കുക എന്ന ഉത്തരവാദിത്വം കൂടി ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ സുനില്‍ ആന്റണി വടക്കന്‍ പറയുന്നു. ‘ജോബ് ഓറിയന്റഡ് പ്രോഗ്രാമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. എവിയേഷനില്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് കോഴ്‌സിന്റെ അവസാനഘട്ടത്തില്‍ മൂന്നുമാസത്തോളം അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും എയര്‍ലൈനുകളിലുമാണ് ജോബ് ട്രെയിനിംഗ് നല്‍കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാതു തസ്തികളില്‍ ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് ഏവിയേഷന്‍ അക്കാദമികളില്‍ ലഭ്യമാകാത്ത ഈ സൗകര്യം തൃശൂര്‍ സ്പീഡ് വിംഗ്‌സ് ഏവിയേഷന്‍ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. എയര്‍പോര്‍ട്ടുകളിലും എയര്‍ലൈന്‍സുകളിലും പ്രവര്‍ത്തി പരിചയമുള്ള പ്രൊഫഷണല്‍സ് ആണ് ഞങ്ങളുടെ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. അന്താരാഷ്ട്ര പ്രൊഫഷണല്‍ ക്വാളിറ്റിയോടെ ഏവിയേഷന്‍ മേഖലയിലെ വിവിധ പ്രോഗ്രാമുകളില്‍ പരിശീലനം നല്‍കുന്നു എന്നതാണ് തൃശൂരിലെ സ്പീഡ് വിംഗ്‌സ് അക്കാദമിയുടെ മറ്റൊരു പ്രത്യേകത. ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് അന്താരാഷ്ട്ര നിലവിരത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. ലോകത്ത് എവിടെയും ഏവിയേഷന്‍ രംഗത്ത് ജോലി നോക്കാന്‍ ഇത് നിങ്ങളെ പ്രാപ്താരാക്കും. കഅഠഅ യുടെയും ഇന്ത്യ ഗവണ്‍മെന്റിന്റെയും അംഗീകാരത്തോടെ നല്‍കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളുമായി ഏവിയേഷന്‍ രംഗത്ത് മകിച്ചൊരു പ്രൊഫഷണലായി മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തൃശൂര്‍ സ്പീഡ് വിംഗ്‌സ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയിലേക്ക് കടന്നു വരാം’.

തൃശൂര്‍ സ്പീഡ് വിംഗ്‌സ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി ഇപ്പോള്‍ വിവിധയിടങ്ങളിലായി അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും എയര്‍ലൈന്‍സുകളിലും ജോലി നോക്കുന്നവര്‍ തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച സ്പീഡ് വിംഗ്‌സിനോട് നന്ദി രേഖപ്പെടുത്തുകയും മികച്ച ഭാവി ലക്ഷ്യം വയ്ക്കുന്നവരെ അക്കാദമിയിലേക്ക് ക്ഷണിക്കുകയുമാണ്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി നോക്കുന്ന ജമീഷ് കെ ജെ പറയുന്നത് സ്പീഡ് വിംഗ്‌സിലെ മികച്ചൊരു ഫാക്കല്‍റ്റിയുടെ കീഴില്‍ പരീശീലനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലൂടെയാണ് തനിക്ക് ഈ ജോലി കിട്ടിയതെന്നാണ്. നല്ലൊരു കരിയര്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അവരോട് സ്പീഡ് വിംഗ്‌സ് അക്കാദമി താന്‍ നിര്‍ദേശിക്കുമെന്നും ജമീഷ് പറയുന്നു. വിവിധ ഏവിയേഷന്‍ കോഴ്‌സുകള്‍ ഉള്ള ഏറ്റവും മികച്ചൊരു അക്കാദമിയാണ് സ്പീഡ് വിംഗ്‌സ് എന്നാണ് കിരണ്‍ കെ രാജു പറയുന്നത്. ഏവിയേഷന്‍ മേഖലയെക്കുറിച്ച് കൃത്യമായ ധാരണ കിട്ടാനും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി കിട്ടാനും തനിക്ക് സഹായകമായത് തൃശൂര്‍ സ്പീഡ് വിംഗ്‌സ് അക്കാദമിയും അവിടുത്തെ ഫാക്കല്‍റ്റിയുമാണെന്നും കിരണ്‍ പറയുന്നു. ഏവിയേഷന്‍ രംഗത്തേക്ക് വരാന്‍ താത്പര്യപ്പെടുന്നവര്‍ ഉണ്ടെങ്കില്‍ ഒരു സംശയവും കൂടാതെ ചേരാന്‍ കഴിയുന്ന സ്ഥാപനമാണ് സ്പീഡ് വിംഗ്‌സ് എന്ന് തന്റെ അനുഭവം കൊണ്ട് ഉറപ്പ് നല്‍കുകയാണ് കിരണ്‍ രാജു. തൃശൂര്‍ സ്പീഡ് വിംഗ്‌സ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ജോലി നോക്കുകയാണ് അഭിഷേക് ഗംഗാധര്‍. കേരളത്തിലെ ഒന്നാമത്തെ ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമി തന്നെയാണ് സ്പീഡ് വിംഗ്‌സ് എന്ന് ഉറപ്പിക്കുന്ന അഭിഷേക് പറയുന്നത്, പ്ലസ്ടു/ ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്നവര്‍ സ്പീഡ് വിംഗ്‌സ് അക്കാദമിയില്‍ ചേര്‍ന്ന് ഏവിയേഷന്‍ രംഗത്ത് ഒരു നല്ല ഭാവി ഉണ്ടാക്കിയെടുക്കണമെന്നാണ്. ഇവരെപോലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് തൃശൂര്‍ സ്പീഡ് വിംഗ്‌സ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയെ കുറിച്ച് അഭിമാനത്തോടെ പറയാനുള്ളത്.

ഏവിയേഷന്‍ ട്രെയിനിംഗ് രംഗത്ത് ഉന്നത ബഹുമതികള്‍ കരസ്ഥമാക്കി അന്താരാഷ്ട്ര രംഗത്ത് തന്നെ ശ്രദ്ധനേടിയിട്ടുള്ള സ്പീഡ് വിംഗ്‌സ് ഇരുപത്തിയഞ്ചു വര്‍ഷങ്ങളായി ഈ മേഖലയില്‍ ഏറെ ആഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ്. ഇവിടെ പഠിച്ചിറങ്ങി ഏവിയേഷന്‍ മേഖലയില്‍ ജോലികള്‍ സ്വന്തമാക്കി തങ്ങളുടെ ജീവിതം സുരക്ഷിതത്വമാക്കിയ നിരവവധി പേരുണ്ട്. അവര്‍ തന്നെയാണ് സ്പീഡ് വിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.

20172018 ബാച്ചിലെ 13 PGDASM വിദ്യാര്‍ത്ഥികളാണ് ക്യാമ്പസ് ഇന്റര്‍വ്യൂ വഴി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ LOAD CONTROL വിഭാഗത്തില്‍ നേരിട്ട് ജോലി നേടിയതെലക്ഷ്യം ആകാശത്തോളം ഉയരത്തിലെത്തണം എന്നാണെങ്കില്‍, അവിടേക്ക് എത്തപ്പെടാന്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം ശരിയായതായിരിക്കണം.ന്നത് ഞങ്ങള്‍ക്ക് പറയാനുള്ള ഏറ്റവും ഉടുവിലത്തെ ഉദ്ദാഹരണങ്ങളില്‍ ഒന്നാണ്. സ്പീഡ് വിംഗ്‌സ് പ്ലെയ്‌സ്‌മെന്റ് സെല്ലിലൂടെ 13056 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ എയര്‍ലൈനുകളിലും എയര്‍പോര്‍ട്ടുകളിലും ജോലി ലഭിച്ചിട്ടുണ്ടെന്ന വിവരവും ഞങ്ങള്‍ അഭിമാനത്തോടെയാണ് പങ്കുവയ്ക്കുന്നത്.

"</p

IATA യുടെയും ഇന്ത്യ ഗവണ്‍മെന്റിന്റെ ഡയറടക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും അംഗീകാരത്തോടെ എയര്‍ലൈന്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് 12 കാറ്റഗറികളില്‍ ഉള്ള DG & RADIO ACTIVE MATERIALS TRAINING നല്‍കുവാനുള്ള അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്പീഡ് വിംഗ്‌സ് ഈ മേഖലയിലെ ഏറ്റവും വിശ്വാസ്യതയും ഉത്തരവാദിത്തവുമുള്ള അക്കാദമിയാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

1994 ല്‍ സ്ഥാപിതമായ സ്പീഡ് വിംഗ്‌സ് അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 IATA അംഗീകൃത പരിശീല കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. ആ നേട്ടത്തിന്റെ ഭാഗമാകാനാണ് വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ ക്ഷണിക്കുന്നതും. വ്യോമയാന രംഗം ദ്രുദഗതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നത് നിങ്ങളുടെ കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങള്‍ ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ക്ക് അനുകൂലമായി മാറിയിട്ടുണ്ട്. ഈ അവസരം മുതലാക്കിയാല്‍ സുരക്ഷിതമായൊരു ജീവിതവും ഭാവിയുമാണ് നിങ്ങള്‍ക്ക് ഉണ്ടാകുന്നത്. ഇവിടെ സംശയമോ മടിച്ചു നില്‍ക്കലോ ഇല്ലാതെ തന്നെ നിങ്ങളുടെ കരിയര്‍ സ്പീഡ് വിംഗ്‌സിലൂടെ സുരക്ഷിതമാക്കാവുന്നതാണ്. നിങ്ങളുടെ മുന്‍ഗാമികള്‍ നേടിയ വിജയം നോക്കിയാല്‍ അതിനുള്ള ആത്മവിശ്വാസം ലഭിക്കും. ഞങ്ങള്‍ പുലര്‍ത്തുന്ന പ്രൊഫഷണലിസം അതിലൊരളവുപോലും തെറ്റാതെ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങളില്‍ സ്വയം വിജയം നേടുകയാണ്.

വിവിധ പാഠ്യപദ്ധതികളായി 42 IATA കോഴ്‌സുകളാണ് സ്പീഡ് വിംഗ്‌സ് നിങ്ങള്‍ക്ക് മുന്നില്‍ നല്‍കുന്നത്. ഏവിയേഷന്‍ പശ്ചാത്തലമുള്ളതും ഇല്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത എയര്‍ലൈന്‍ പ്രൊഫനലുകളാകാന്‍ ഞങ്ങള്‍ പ്രത്യേകം വിഭാവനം ചെയ്ത കോഴ്‌സുകളും നിങ്ങള്‍ക്ക് സഹായകമാകും.

പരിശീലന പദ്ധതികളില്‍ സാങ്കേതിക വിദ്യ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതില്‍ സ്പീഡ് വിംഗ്‌സ് എപ്പോഴും അതിന്റെ ഉത്തരവാദിത്വം കാണിക്കുന്നുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ആശയവിനിമയ സാഹചര്യങ്ങള്‍ കൂടുതലായി സൃഷ്ടിക്കുന്നതിലും സ്പീഡ് വിംഗ്‌സിന് ബോധ്യമുണ്ട്.

സ്പീഡ് വിംഗ്‌സിലെ പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ എയര്‍ലൈന്‍ ട്രാഫിക് ഓഫിസറോ, എയര്‍പോര്‍ട്ട് മാനേജറോ അടക്കം ഏവിയേഷന്‍ മേഖലയില്‍ വ്യത്യസ്ത ജോലികള്‍ക്ക് പൂര്‍ണ പ്രാപ്തനായി മാറിയിരിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട. എയര്‍പോര്‍ട്ടുകളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, റാംപ്, കാര്‍ഗോ എന്നീ മേഖലകളിലും എയര്‍ലൈനുകളില്‍ കസ്റ്റമര്‍ സര്‍വീസ് ഏജന്റ്, കാബിന്‍ ക്രൂ എന്നീ വിഭാഗങ്ങളിലും ട്രാവല്‍ ഏജന്‍സികളില്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റ്, ടൂര്‍ കണ്‍സള്‍ട്ടന്റ്, കാര്‍ഗോയില്‍ കാര്‍ഗോ ഹാന്‍ഡ്‌ലിംഗ് ഏജന്റ് എന്നിവിടങ്ങളിലുമാണ് നിങ്ങള്‍ക്ക് ജോലി സാധ്യകള്‍. ഇരുപതിനായിരത്തിനുംമുപ്പതിനായിരത്തിനും ഇടയില്‍ തുടക്ക ശമ്പളത്തോടെ ഒരു ജോലിയില്‍ പ്രവേശിക്കാനും നിങ്ങള്‍ക്ക് കഴിയും. പ്രവര്‍ത്തി പരിചയം കൂടുന്നതിനനുസരിച്ച് ശമ്പളത്തിലും അനുകൂല്യങ്ങളിലും വര്‍ദ്ധനവും ഉണ്ടാകുന്നു. കോഴ്‌സ് കഴിയുന്നതിനു മുന്നായി തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ജോലിയും നിങ്ങള്‍ക്ക് ഉറപ്പാകുമെന്നതും ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ആത്മവിശ്വസത്തോടെ നിങ്ങളോട് പറയാന്‍ കഴിയും.

ഉറപ്പായ ജോലി, ഉയര്‍ന്ന ജീവിതം; നിങ്ങളുടെ സ്വപ്‌നം സ്പീഡ് വിംഗിലൂടെ യഥാര്‍ത്ഥ്യമാകട്ടെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; 9745642964

മറ്റുവാർത്തകൾ