UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂത്ത്‌ലീഗിന്റെ പ്രതിഷേധം തള്ളി മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി എം സി ഖമറുദ്ദീനെ പ്രഖ്യാപിച്ചു

എ കെ എം അഷ്‌റഫിനെയായിരുന്നു യൂത്ത് ലീഗ് ഉയര്‍ത്തി കാട്ടിയത്.

മുസ്ലിംലീഗ് നേതാവ് എം സി ഖമറുദ്ദീനെ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഖമറുദ്ദീന്റെ പേര് നേരത്തെ സംസ്ഥാന നേതൃത്വം പരാമര്‍ശിച്ചപ്പോള്‍ തന്നെ മഞ്ചേശ്വരത്തെ യൂത്ത്‌ലീഗ് നേതൃത്വം പരസ്യപ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു.

യൂത്ത്‌ലീഗ് നേതാവ് എ കെ എം അഷ്‌റഫിനെയായിരുന്നു യൂത്ത് ലീഗ് ഉയര്‍ത്തി കാട്ടിയത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള സ്വാധീനമാണ് അഷ്‌റഫിന്റെ യോഗ്യതയായി യൂത്ത്‌ലീഗ് പറഞ്ഞത്. എന്നാല്‍ യൂത്ത് ലീഗ് ഭാരവാഹികളുമായും മറ്റും ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനമായി കാസര്‍കോട് മുസ്ലിംലീഗ് ജില്ലാപ്രസിഡന്റാണ് എം സി ഖമറുദ്ദീന്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

പി കെ കുഞ്ഞാലിക്കുട്ടിക്കാണ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്. അതേ സമയം മഞ്ചേശ്വരത്ത് ഇടത് മുന്നണി സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എം എല്‍ എയുമായ സി എച്ച് കുഞ്ഞമ്പു ആയിരിക്കും മത്സരിക്കുക. ഔദ്യോഗികപ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read: ഹിന്ദി വന്ന ജനിതക വഴി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍