ചികിത്സയില്‍ കഴിയുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഇന്ന് മടങ്ങിയെത്തും. ഇന്നസെന്റ് എത്തിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നടന്‍ ദിലീപിനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് താരസംഘടനയായ അമ്മ തീരുമാനമെടുക്കും. ഇന്ന് ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കും. ചികിത്സയില്‍ കഴിയുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഇന്ന് മടങ്ങിയെത്തും. ഇന്നസെന്റ് എത്തിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. ദിലീപിനെ സംരക്ഷിക്കുന്ന അമ്മയുടെ നിലപാട് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.