കിസാന്‍ സഭയ്ക്ക് പുറമെ ഓള്‍ ഇന്ത്യ ജാമിയത്തുള്‍ ഭൂറേഷ് ആക്ഷന്‍ കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി, മലയാളിയായ സാബു സ്റ്റീഫന്‍ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്.
കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കിസാന്‍ സഭയ്ക്ക് വേണ്ടി വാദിച്ചത് മുന്‍ എസ്എഫ്‌ഐ നേതാവ്. എസ്എഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്രനാണ് കിസാന്‍ സഭയ്ക്ക് വേണ്ടി ഹാജരായത്. കിസാന്‍ സഭയ്ക്ക് പുറമെ ഓള്‍ ഇന്ത്യ ജാമിയത്തുള്‍ ഖുറേഷ് ആക്ഷന്‍ കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി, മലയാളിയായ സാബു സ്റ്റീഫന്‍ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് തമിഴ്‌നാട്ടില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ സ്റ്റേ സുപ്രീംകോടതി രാജ്യവ്യാപകമാക്കുകയായിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആശങ്കകള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തില്ല. നിരവധി പേരുടെ ജീവനോപാധി അനിശ്ചിതത്വത്തിലാക്കരുതെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റെതാണ് ഉത്തരവ്.