UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് ജാമ്യമില്ല, രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍

ദിലീപിന്റെ അറസ്റ്റ് നിയമവിരുദ്ധവും പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന തെളിവുകള്‍ കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്നും രാംകുമാര്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജാമ്യാപേക്ഷ അനുവദിക്കാതിരുന്ന കോടതി, രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചത്.  ദിലീപിന്‍റെ അഭിഭാഷകന്‍ രാംകുമാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് മറുവാദങ്ങള്‍ ഉന്നയിക്കാനും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട്‌ കോടതി ആവശ്യപ്പെട്ടു. ദിലീപിന്റെ അറസ്റ്റ് നിയമവിരുദ്ധവും പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന തെളിവുകള്‍ കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്നും രാംകുമാര്‍ വാദിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍