മേയ് 29നാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്.
കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടും കന്നുകാലി വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജനജീവിതം അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മേയ് 29നാണ് മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമത്തെ അടിസ്ഥാനപ്പെടുത്തിയെന്ന് പറഞ്ഞ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ഇത് നടപ്പാക്കാന്‍ കഴിയില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.