ചര്‍ച്ചയില്‍ ആരും ഈ തീരുമാനത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. യോഗം തുടങ്ങി ഏതാണ്ട് 10 മിനുട്ട് ആയപ്പോഴേക്ക് തന്നെ തീരുമാനം അംഗീകരിക്കപ്പെട്ടിരുന്നതായും പൃഥ്വിരാജ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന നടന്‍ ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പൃഥ്വിരാജ്. ചര്‍ച്ചയില്‍ ആരും ഈ തീരുമാനത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. യോഗം തുടങ്ങി ഏതാണ്ട് 10 മിനുട്ട് ആയപ്പോഴേക്ക് തന്നെ തീരുമാനം അംഗീകരിക്കപ്പെട്ടിരുന്നതായും പൃഥ്വിരാജ് പറഞ്ഞു. സിനിമാ മേഖലയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോ എന്ന് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഉചിതമായ സമയത്തെ ഉചിതമായ തീരുമാനമെന്ന് ആസിഫ് അലി പ്രതികരിച്ചു. അതേസമയം ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ആരും കുറ്റവാളിയാകില്ലെന്നും ആസിഫ് അഭിപ്രായപ്പെട്ടു. അമ്മയുടെ മുന്‍ നിലപാടില്‍ അതൃപ്തി ഉണ്ടായിരുന്നെന്നും ഇപ്പോഴത്തെ നിലപാടില്‍ തൃപ്തിയുണ്ടെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായും ഇത്തരത്തിലുള്ള സംഭാവങ്ങള്‍ ഉണ്ടായാല്‍ കേസിന് പോകുമെന്നാണ് അമ്മയുടെ തീരുമാനമെന്നും രമ്യ നമ്പീശന്‍ അറിയിച്ചു.